Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവോട്ടർപട്ടിക...

വോട്ടർപട്ടിക അട്ടിമറിക്കാൻ ശ്രമിക്കുന്നതായി പരാതി

text_fields
bookmark_border
കാക്കയങ്ങാട്: വോട്ടർപട്ടിക അട്ടിമറിക്കാൻ ശ്രമിക്കുന്നതായി കോൺഗ്രസ് നേതാക്കൾ മുഴക്കുന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. പഞ്ചായത്തിലെ യു.ഡി.എഫ് മെംബർമാരും നേതാക്കളും സമ്പർക്കത്തെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്ന അവസരം ഉപയോഗിച്ച് സി.പി.എം നേതാക്കൾ പ്രവൃത്തി സമയം കഴിഞ്ഞ് രാത്രി വരെ പഞ്ചായത്തിൽ തങ്ങി ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കി വ്യാപകമായി വാർഡുകൾ മാറ്റിയും മറ്റ് സ്ഥലത്തുള്ളവരെ പഞ്ചായത്തിൽ വോട്ടർമാരാക്കിയും പട്ടിക അട്ടിമറിക്കാൻ ശ്രമിക്കുന്നതിൽ പ്രതിഷേധിച്ചാണ്​ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത്​. മുഴക്കുന്ന് 13ാം വാർഡിലേക്ക്​ മുടക്കോഴിയിൽ നിന്ന്​ വ്യാപകമായി വോട്ട് മാറ്റിച്ചേർക്കുന്നതായും വില്ലേജ് ഓഫിസ് ജീവനക്കാരെ സ്വാധീനിച്ച് അനധികൃതമായി താമസ സർട്ടിഫിക്കറ്റ് തരപ്പെടുത്തി വോട്ട് ചേർക്കാൻ ശ്രമം നടക്കുന്നതായി ശ്രദ്ധയിൽപെട്ടതായും അനധികൃത സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെങ്കിൽ വില്ലേജ് ഓഫിസർക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്നും നേതാക്കൾ പറഞ്ഞു. പഞ്ചായത്ത് ഓഫിസിന് മുന്നിൽ ചേർന്ന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ ഉഷ അനിൽ, മണ്ഡലം വൈസ് പ്രസിഡൻറ്​ എ. മുഹമ്മദ് ഹാജി, സെക്രട്ടറി ഒ.ടി. രാജേഷ്, ബൂത്ത് പ്രസിഡൻറ്​ കെ. രാമകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story