Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇത്...

ഇത് ചരിത്രത്തിലേക്കുള്ള ചൂളംവിളി പയ്യന്നൂരിൽ ചെന്നൈ മെയിൽ ഇന്ന് ബ്രേക്കിടും

text_fields
bookmark_border
ലോക്​ഡൗൺ തുടങ്ങി ആറുമാസത്തിനുശേഷം പയ്യന്നൂരിൽ സ്​റ്റോപ്പുള്ള ആദ്യ ട്രെയിനാണ്​ ഇന്നുമുതൽ ഓടിത്തുടങ്ങുന്നത് പയ്യന്നൂർ: ചരക്കുവണ്ടികളും അപൂർവമായുള്ള യാത്രാവണ്ടികളും നിർത്താതെ പോയ പയ്യന്നൂർ റെയിൽവേ സ്​റ്റേഷനിൽ ആറുമാസത്തിനു ശേഷം ഇന്നാദ്യമായി ഒരു വണ്ടി ബ്രേക്കിടും. മംഗളൂരു-ചെന്നൈ മെയിൽ സൂപ്പർ ഫാസ്​റ്റായിരിക്കും ഞായറാഴ്​ച പയ്യന്നൂർ സ്​റ്റേഷനിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്ത് ചരിത്രത്തി​ൻെറ ഭാഗമാവുക. ലോക്​ഡൗൺ തുടങ്ങി ആറുമാസത്തിനുശേഷം പയ്യന്നൂരിൽ സ്​റ്റോപ്പുള്ള ആദ്യ ട്രെയിനാണ്​ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങുന്നത്. മംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് പോകുന്ന മെയിൽ സൂപ്പർ ഫാസ്​റ്റ്​ ട്രെയിനി​ൻെറ ചൂളംവിളി അങ്ങനെ ദുരിതകാലത്തി​ൻെറ യാത്രാചരിത്രത്തിൽ അടയാളപ്പെടും. വണ്ടിയുടെ പയ്യന്നൂരിലെ സമയം ഉച്ച 03.05നായിരിക്കും. ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്ക് മടങ്ങുമ്പോൾ പയ്യന്നൂരിലെത്തുക ചൊവ്വാഴ്ച രാവിലെ 09.50നും. ഇനി മുതൽ എല്ലാ ദിവസങ്ങളിലും ഈ വണ്ടി ഓടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. റിസർവേഷൻ മാത്രമുള്ള പ്രത്യേക തീവണ്ടിയായിരിക്കും ഇത്. മൂന്നു മാസം മുമ്പ് പുനരാരംഭിച്ച രണ്ട് പ്രത്യേക വണ്ടികളായ മംഗളക്കും നേത്രാവതിക്കും ഇവിടെ സ്​റ്റോപ്പില്ല. പയ്യന്നൂരിൽ ലോക്ഡൗണിന് മുമ്പ് ഈ വണ്ടികൾക്ക് സ്​റ്റോപ് ഉണ്ടായിരുന്നുവെങ്കിലും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. മാർച്ച് 22ന് ജനത കർഫ്യൂ പ്രഖ്യാപിച്ച ദിവസം മുതൽ നിർത്തലാക്കിയതിനു ശേഷം പയ്യന്നൂരിൽ നിർത്തുന്ന ആദ്യത്തെ വണ്ടിയാണ് മെയിൽ സൂപ്പർഫാസ്​റ്റ്​. ഇതിനു തുടർച്ചയായി നേത്രാവതിയും മംഗളയും നിർത്തുമെന്ന പ്രതീക്ഷയിലാണ് പയ്യന്നൂർവാസികൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story