Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബി.ജെ.പി മാർച്ചിൽ...

ബി.ജെ.പി മാർച്ചിൽ സംഘർഷം

text_fields
bookmark_border
ഇരിട്ടി: സ്വർണ കള്ളക്കടത്ത് കേസിൽ മന്ത്രി ജലീലി​ൻെറ രാജിയാവശ്യപ്പെട്ട് ബി.ജെ.പി ഇരിട്ടി താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ജലപീരങ്കി പ്രയോഗത്തിലും ലാത്തിച്ചാർജിലും ജില്ല നേതാക്കളടക്കം ആറോളം പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 11ന് പയഞ്ചേരിമുക്കിനു സമീപത്തുനിന്ന്​ ആരംഭിച്ച മാർച്ച് പുതിയ ബസ്​സ്​റ്റാൻഡ്​ ബൈപാസ് റോഡ് ജങ്ഷനിൽ ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞു. ബാരിക്കേഡ് തള്ളിമാറ്റാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. മണ്ഡലം പ്രസിഡൻറ്​ എം.ആർ. സുരേഷി​ൻെറ നേതൃത്വത്തിൽ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി മുദ്രാവാക്യം വിളിച്ചു. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ എം.ആർ. സുരേഷ് അധ്യക്ഷത വഹിച്ചു. പിരിഞ്ഞുപോകാതെ റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ മാറ്റാനുള്ള ശ്രമത്തിനിടെയാണ് ലാത്തിച്ചാർജുണ്ടായത്. ജില്ല സെക്രട്ടറി കൂട്ട ജയപ്രകാശ്, പട്ടികവർഗ മോർച്ച ജില്ല സെക്രട്ടറി കെ.കെ. രാജു, ജില്ല കമ്മിറ്റി അംഗം രാമദാസ് എടക്കാനം, മണ്ഡലം പ്രസിഡൻറ്​ എം.ആർ. സുരേഷ്, പേരാവൂർ പഞ്ചായത്ത്​ കമ്മിറ്റി പ്രസിഡൻറ്​ പി.കെ. രാജേഷ്, ദിലീപ് കീഴൂർകുന്ന്, പ്രിജേഷ് അളോറ തുടങ്ങി ആറോളം പേർക്കാണ് പരിക്കേറ്റത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story