ഇരിക്കൂർ: കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായ ചുഴലിക്കാറ്റിലും കനത്തമഴയിലും പടിയൂർ പഞ്ചായത്തിലെ കല്യാട്, കുഞ്ഞിപ്പള്ളി ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. പെടയങ്കോട് കുഞ്ഞിപ്പള്ളിക്കടുത്ത എം.പി. ഹനീഫയുടെ വീടിനുമേൽ മരം പൊട്ടിവീണു. കല്യാട് ക്ഷേത്ര പരിസരത്തെ അരിങ്ങോട്ടിൽ യശോദയുടെ വീടിനു മുകളിൽ പിൻഭാഗത്തെ മരം വീണു. മുൻഭാഗം തേക്കുമരങ്ങൾ പൊട്ടിവീണു പൂർണമായി തകർന്നു. മരങ്ങൾ പൊട്ടിവീഴുമ്പോൾ രണ്ടു കുട്ടികൾ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. മേൽക്കൂരയുടെ ഓടുകൾ പൊട്ടിവീണ് ശ്രീഷ്ണക്ക് (16) പരിക്കേറ്റു. മൂന്നുപേരാണ് ഇവിടെ താമസിക്കുന്നത്. വീട് തകർന്നതിനാൽ മറ്റൊരു വീട്ടിലേക്ക് ഇവരെ മാറ്റിപ്പാർപ്പിച്ചു. സമീപത്തെ നിരവധി വീടുകൾക്കും നാശമുണ്ടായിട്ടുണ്ട്. നിരവധി പേരുടെ കൃഷിയും ചുഴലിക്കാറ്റിൽ നശിച്ചിട്ടുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sep 2020 12:03 AM GMT Updated On
date_range 2020-09-23T05:33:11+05:30വീട് തകർന്നു
text_fieldsNext Story