Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോവിഡ് ചികിത്സ​:...

കോവിഡ് ചികിത്സ​: സർക്കാർ സംവിധാനങ്ങൾ നിറയുന്നു

text_fields
bookmark_border
കൂടുതൽ സൗകര്യം തേടി ആരോഗ്യ വകുപ്പ്​ കണ്ണൂർ: കോവിഡ്​ വ്യാപനം കുത്തനെ വർധിച്ച സാഹചര്യത്തിൽ ജില്ലയിൽ രോഗബാധ പ്രതിരോധിക്കാൻ സർക്കാർ ചികിത്സ സംവിധാനങ്ങൾ മതിയാവാ​തെ വരുന്നു. പ്രതിദിന കണക്കുകൾ മുന്നൂറിലെത്തിയ സാഹചര്യത്തിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുകയെന്ന വെല്ലുവിളിയാണ്​ ജില്ലയിലെ ആരോഗ്യ പ്രവർത്തകർ നേരിടുന്നത്​. രണ്ടാഴ്​ചയോളമായി 200ന്​​ മുകളിലാണ്​ ദിവസേനയുള്ള കോവിഡ്​ രോഗികൾ. രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ​ ആവശ്യമായ ഐ.സി.യു, വൻെറിലേറ്റർ സൗകര്യമുള്ള ചികിത്സ സൗകര്യങ്ങൾ ഒരുക്കുന്നതിന്​ ബുദ്ധിമുട്ട്​ നേരിടും. ജില്ലയിലെ 23 സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലും 10 സി.എഫ്.എല്‍.ടി.സികളിലുമാണ്​ നിലവിൽ കോവിഡ്​ ചികിത്സ നൽകുന്നത്. കാറ്റഗറി എ, ബി, സി എന്നിങ്ങനെ വേർതിരിച്ചാണ്​ ചികിത്സ നൽകുന്നത്​. രോഗലക്ഷണമില്ലാതെ വീടുകളിൽ ചികിത്സയിൽ കഴിയുന്നവരാണ്​ കാറ്റഗറി 'എ'യിൽ വരുന്നത്​. നേരിയ രോഗലക്ഷണങ്ങളോടെ സി.എഫ്.എല്‍.ടി.സികളിലുള്ളവർ കാറ്റഗറി 'ബി'യിലും വൻെറിലേറ്റർ സൗകര്യമടക്കമുള്ള കണ്ണൂർ ഗവ. മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ കഴിയുന്നവർ കാറ്റഗറി 'സി'യിലും ഉൾ​െപ്പടുന്നു. കാര്യമായ രോഗലക്ഷണങ്ങളുള്ളവരും മറ്റെന്തെങ്കിലും ഗുരുതരമായ രോഗങ്ങള്‍ ഉള്ളവരുമാണ് ആശുപത്രിയില്‍ കഴിയുന്നവരിലേറെയും. കണ്ണൂരിൽ അഞ്ചരക്കണ്ടിയിലെ ജില്ല കോവിഡ്​ ട്രീറ്റ്​മൻെറ്​ സൻെററിലാണ്​ കൂടുതൽ ചികിത്സ സൗകര്യമുള്ളത്​. 450 പേരെ വരെ ഇവിടെ പ്രവേശിപ്പിക്കാനാവും. സ്വകാര്യ മേഖലയിലേക്ക്​ ചികിത്സ വ്യാപിപ്പിക്കു​േമ്പാൾ അമിത പണമീടാക്കിയതടക്കമുള്ള പരാതികളും വർധിക്കുകയാണ്​. കണ്ണൂരിലെയും തലശ്ശേരിയിലെയും സ്വകാര്യ ആശുപത്രികളിൽ അമിത ബില്ല്​ ഈടാക്കിയതുമായി ബന്ധപ്പെട്ട്​ പരാതികളുണ്ടായിരുന്നു. സ്വകാര്യ ആശുപത്രികളിലെ കോവിഡ്​ ചികിത്സക്ക്​ സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നെങ്കിലും കാര്യമുണ്ടായില്ലെന്നാണ്​ രോഗികൾ പറയുന്നത്​. ജനറല്‍ വാര്‍ഡ് -2300 രൂപ, എച്ച്.ഡി.യു -3300 രൂപ, ഐ.സി.യു -6500 രൂപ, ഐ.സി.യു വൻെറിലേറ്റര്‍ ഉപയോഗിക്കുകയാണെങ്കില്‍ 11,500 രൂപ. ഇതിനുപുറമേ പി.പി.ഇ കിറ്റിനുള്ള ചെലവ്​ എന്നിങ്ങനെയാണ്​ സർക്കാർ നിർദേശിച്ച കണക്കുകൾ. എന്നാൽ, കോവിഡ്​ ചികിത്സക്ക്​ ഭീമമായ തുക ബില്ല്​ ലഭിച്ച അനുഭവവും ജില്ലയിലുണ്ടായിട്ടുണ്ട്​. ഇൻഷുറൻസ്​ പരിരക്ഷയുള്ളവർക്ക്​ മാത്രമാണ്​ ചികിത്സായിളവ്​ ലഭിക്കുന്നത്​. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15010 പേരാണ്. ഇതില്‍ 992 പേർ വിവിധ ആശുപത്രികളിലും ഫസ്​റ്റ്​ ലൈന്‍ കോവിഡ്​ ട്രീറ്റ്മൻെറ്​ സൻെററുകളിലുമാണുള്ളത്​. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച്​ കോവിഡ്​ ബാധിതരുടെ എണ്ണം ഇരട്ടിയിലേറെയായിട്ടുണ്ട്​. രോഗലക്ഷണങ്ങളും അസ്വസ്​ഥതകളും പ്രകടിപ്പിക്കാത്ത കോവിഡ്​ ബാധിതർ സ്വന്തം വീടുകളിലാണ്​ ചികിത്സയിൽ കഴിയുന്നത്​. ജില്ലയില്‍ നിലവിലുള്ള കോവിഡ് പോസിറ്റിവ് കേസുകളില്‍ 1993 പേര്‍ വീടുകളിലും ബാക്കി 905 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. വൈറസ്​ ബാധിതരിൽ കൂടുതല്‍ പേരും പ്രകടമായ ലക്ഷണങ്ങളില്ലാത്തവരാണ്. അതുകൊണ്ടുതന്നെ സ്വന്തം വീടുകളില്‍ ചികിത്സയില്‍ കഴിയാനാണ് ഭൂരിപക്ഷം പേരും താല്‍പര്യം പ്രകടിപ്പിക്കുന്നത്. എന്നാൽ, കോവിഡ്​ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഗുരുതരമായ ആരോഗ്യ പ്രശ്​നങ്ങൾ നേരിടുന്നവർക്ക്​ ഐ.സി.യു അടക്കമുള്ള സൗകര്യം ഒരുക്കേണ്ടതായിവരും. കോവിഡിനെതിരെ പൊതു ആരോഗ്യ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്താനും മനുഷ്യവിഭവശേഷി വർധിപ്പിക്കാനുമാണ്​ സർക്കാർ തീരുമാനമെങ്കിലും രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഡോക്​ടർമാരെ നിയമിക്കാൻ സാധിച്ചിട്ടില്ല. വേതനം അടക്കം വർധിപ്പിച്ചിട്ടും നാഷനല്‍ ഹെല്‍ത്ത് മിഷന്‍ വഴിയുള്ള നിയമനത്തിന്​ പലരും തയാറാവാത്ത സാഹചര്യമാണ്​. നാഷനൽ ഹെൽത്ത് മിഷനിൽ അനുവദിച്ച 80 ഡോക്ടർമാരുടെ അധിക തസ്തികയിൽ പകുതിയിൽ താഴെ പേർ മാത്രമാണ് ഇതുവരെ ജോലിക്ക്​ ഹാജരായത്. നേരത്തെ ജോലിയിൽ പ്രവേശിച്ചവരിൽ ചിലർ രാജിവെക്കുകയും ചെയ്​തത്​ രോഗപ്രതിരോധത്തിന്​ തിരിച്ചടിയാവുന്നുണ്ട്​. സൗകര്യമുള്ള ആശുപത്രികളിൽ കോവിഡ്​ വാർഡുകൾ സജ്ജീകരിച്ച്​ കൂടുതൽ ചികിത്സാ സൗകര്യം ഒരുക്കാനാണ്​ ആരോഗ്യ വകുപ്പി​ൻെറ തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story