Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2020 11:58 PM GMT Updated On
date_range 21 Sep 2020 11:58 PM GMTഎം.പിമാരുടെ സസ്പെൻഷൻ: സി.ഐ.ടി.യു പ്രതിഷേധം സംഘടിപ്പിച്ചു
text_fieldsbookmark_border
കണ്ണൂർ: രാജ്യത്തെ കാർഷിക മേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതുന്ന കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച എളമരം കരീം, കെ.കെ. രാഗേഷ് തുടങ്ങിയ എം.പിമാരെ സസ്പെൻഡ് ചെയ്തതിൽ തൊഴിലാളികൾ പ്രതിഷേധിച്ചു. സി.ഐ.ടി.യു ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏരിയ, മേഖല കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു. കണ്ണൂരിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ ഉദഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി കെ. മനോഹരൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കാടൻ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. കൂത്തുപറമ്പിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ഒ.സി. ബിന്ദു ഉദ്ഘാടനം ചെയ്തു. ടി. ശശി അധ്യക്ഷത വഹിച്ചു. എം. സുകുമാരൻ സ്വാഗതം പറഞ്ഞു. പയ്യന്നൂരിൽ പി.വി. കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. കെ.കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പാപ്പിനിശ്ശേരി ഇരിണാവ് റോഡിൽ പി.കെ. സത്യൻ, കെ. മോഹനൻ, കെ. ഗോവിന്ദൻ എന്നിവർ സംസാരിച്ചു. തലശ്ശേരി പഴയ ബസ്സ്റ്റാൻഡിൽ ടി.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. എസ്.ടി. ജെയ്സൺ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പിൽ കെ. കരുണാകരൻ ഉദ്ഘാടനം ചെയ്തു. എൻ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story