തലശ്ശേരി: റോഡിേലക്ക് തളളിനിൽക്കുന്ന തണൽമരം അപകടഭീഷണി ഉയർത്തുന്നു. കുയ്യാലി കൊളശ്ശേരി റോഡിൽ കാവുംഭാഗം പോസ്റ്റ്ഒാഫിസിന് സമീപത്തെ കൂറ്റൻ തണൽ മരമാണ് യാത്രക്കാർക്കും നാട്ടുകാർക്കും പേടിസ്വപ്നമായിട്ടുളളത്. നിരവധി വാഹനങ്ങൾ സദാസമയവും പോകുന്ന നഗരസഭ പരിധിയിലെ പ്രധാന റോഡുകളിലൊന്നാണിത്. മരത്തിൻെറ മേൽഭാഗം റോഡിലേക്ക് തള്ളിനിൽക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. മരത്തിന് തൊട്ടടുത്തായി ഹൈടെൻഷൻ വൈദ്യുതി ലൈനും ബസ് കാത്തിരിപ്പ് കേന്ദ്രവുമുണ്ട്. മരത്തിൻെറ അപകടസാധ്യത നാട്ടുകാർ പലതവണ അധികൃതരെ അറിയിച്ചിരുന്നു. പക്ഷേ, നടപടിയുണ്ടായില്ല. കാറ്റും മഴയും കനക്കുേമ്പാൾ പരിസരവാസികളിൽ തീയാളുകയാണ്. അപകടത്തിന് കാത്തുനിൽക്കാതെ മരം ഉടൻ മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2020 11:58 PM GMT Updated On
date_range 2020-09-21T05:28:47+05:30അപകടക്കെണിയായി തണൽമരം
text_fieldsNext Story