Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിജിത്തിന് നാട്...

വിജിത്തിന് നാട് വിടചൊല്ലി

text_fields
bookmark_border
പാടിയോട്ടുചാൽ: ബന്ധുവായ യുവാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വളപട്ടണം പുഴയില്‍ മുങ്ങിമരിച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ പാടിയോട്ടുചാല്‍ ഏച്ചിലാംപാറയിലെ കെ.വി. . പരിയാരം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പോസ്​റ്റുമോര്‍ട്ടം നടപടി പൂര്‍ത്തിയാക്കിയ ശേഷം ഉച്ചയോടെ ഏച്ചിലാംപാറയിലെ വീട്ടിലെത്തിച്ച് മൃതദേഹം സംസ്‌കരിച്ചു. പയ്യന്നൂര്‍ എം.എല്‍.എ സി. കൃഷ്​ണന്‍ വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു. പയ്യന്നൂര്‍ തഹസില്‍ദാര്‍ കെ. ബാലഗോപാലന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഇ.കെ. രാജന്‍, കെ.കെ. ശശി, പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡൻറ് പി. നളിനി, വൈസ് പ്രസിഡൻറ് പി. പ്രകാശന്‍, സി.പി.എം പെരിങ്ങോം ഏരിയ സെക്രട്ടറി സി. സത്യപാലന്‍, കോണ്‍ഗ്രസ് ചെറുപുഴ ബ്ലോക്ക് പ്രസിഡൻറ് ടി.വി. കുഞ്ഞമ്പുനായര്‍ എന്നിവർ ഉള്‍പ്പെടെ വിവിധ രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരെ പ്രതിനിധാനംചെയ്​ത്​ പീറ്റര്‍ ഏഴിമല, ടി.വി. വിജയന്‍, ടി.പി. മനോജ്, ചെറുപുഴ പ്രസ് ഫോറം പ്രസിഡൻറ് ജിനോ ഫ്രാന്‍സിസ് എന്നിവരും അന്തിമോപചാരമര്‍പ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story