Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2020 11:58 PM GMT Updated On
date_range 17 Sep 2020 11:58 PM GMTകരനെൽ കൃഷിയിൽ നൂറുമേനി
text_fieldsbookmark_border
പയ്യന്നൂർ: സുഭിക്ഷ കേരളം പദ്ധതിയിൽ വെള്ളൂർ ബാങ്ക് നടത്തിയ കരനെൽകൃഷിയിൽ നൂറുമേനി. വ്യാഴാഴ്ച നഗരസഭ ഉപാധ്യക്ഷ കെ.പി. ജ്യോതി പാടത്തിറങ്ങി വിളകൊയ്ത് ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് ഓഫിസിന് പിറകിലെ വിശാലമായ പറമ്പിലാണ് വെള്ളൂർ സർവിസ് സഹകരണ ബാങ്ക് കരനെൽകൃഷിയിറക്കിയത്. നാല് മാസം മുമ്പാണ് അത്യുൽപാദനശേഷിയുള്ള കരനെൽ വിത്തിട്ടത്. നാലുമാസമാകുമ്പോഴേക്കും പറമ്പാകെ കതിരണിഞ്ഞു. ബാങ്ക് പ്രസിഡൻറ് വി. കുഞ്ഞികൃഷ്ണൻ, സെക്രട്ടറി കെ. തങ്കമണി എന്നിവർ പങ്കെടുത്തു. ഇതേ പറമ്പിൽ ചേന, മധുരക്കിഴങ്ങ്, മരച്ചീനി തുടങ്ങിയ പത്തോളം കിഴങ്ങു വർഗങ്ങളും കൃഷി ചെയ്തിട്ടുണ്ട്. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ബാങ്ക് വിഷരഹിത പച്ചക്കറി വൻതോതിൽ ഉൽപാദിപ്പിച്ച് വിപണനം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story