Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2020 11:58 PM GMT Updated On
date_range 17 Sep 2020 11:58 PM GMTകേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകളിൽ സമ്പൂർണ ലോക്ഡൗൺ
text_fieldsbookmark_border
മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷം കേളകം: കേളകം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച വരെ സമ്പൂർണ ലോക്ഡൗൺ നടപ്പാക്കാൻ തീരുമാനിച്ചു. കേളകം, കണിച്ചാർ, കൊട്ടിയൂർ പഞ്ചായത്തുകളിലും ഞായറാഴ്ചവരെ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര ഗ്രാമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് വ്യാപനത്തിലുണ്ടായ വൻ വർധനയാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വീടുകളിൽനിന്ന് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. കേളകം ടൗണില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായതിനെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് ടൗണ്‍ അടച്ചിരുന്നു. എന്നാല്‍, പഞ്ചായത്തിലെ മറ്റു പ്രദേശങ്ങളില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിച്ചിരുന്ന സാഹചര്യത്തിലാണ് സുരക്ഷ കമ്മിറ്റി യോഗം ഇത്തരമൊരു തീരുമാനമെടുത്തത്. മെഡിക്കല്‍ ഷോപ്, പാല് എന്നിവ ഒഴികെയുള്ള സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചിടാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story