Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2020 11:59 PM GMT Updated On
date_range 15 Sep 2020 11:59 PM GMTപൊലീസ് അതിക്രമത്തിനെതിരെ പ്രതിഷേധ തെരുവ്
text_fieldsbookmark_border
കണ്ണൂർ: കോവിഡിൻെറ മറവിൽ കണ്ണൂർ മാർക്കറ്റിൽ പൊലീസ് വഴിയോര കച്ചവടക്കാരോട് കാണിക്കുന്ന ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് കണ്ണൂർ മാർക്കറ്റിൽ വഴിയോരക്കച്ചവട ക്ഷേമ സമിതി (എഫ്.െഎ.ടി.യു) സംഘടിപ്പിച്ച പ്രതിഷേധ തെരുവ് ആവശ്യപ്പെട്ടു. എഫ്.െഎ.ടി.യു ജില്ല സെക്രട്ടറി സാജിദ സജീർ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ രാജ്യത്ത് ഫാഷിസം നടപ്പാക്കാൻ ഒരുക്കമെല്ലന്ന് ഭരണകൂടത്തോട് പ്രഖ്യാപിക്കുകയാണ് പ്രതിഷേധ തെരുവിലൂടെ വഴിയോര കച്ചവട ക്ഷേമ സമിതി ലക്ഷ്യമാക്കുന്നതെന്നും അവർ പറഞ്ഞു. സമിതി ജില്ല പ്രസിഡൻറ് എൻ.എം. ശഫീഖ് അധ്യക്ഷത വഹിച്ചു. സലാം മാസ്റ്റർ സ്വാഗതവും സാദിഖ് മാടായി നന്ദിയും പറഞ്ഞു. ത്രേസ്യാമ്മ മാളിയേക്കൽ, കെ.കെ. ബഷീർ, അബ്ദുൽ അസീസ് വാരം, ഇംതിഹാബ് ഏഴര എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story