Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലോക്ഡൗണ്‍ മറവില്‍...

ലോക്ഡൗണ്‍ മറവില്‍ മലയോരത്ത് ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു

text_fields
bookmark_border
ഇരിട്ടി: നാടും നഗരവും മുറുക്കിയുടുത്ത് കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുമ്പോള്‍ നാട്ടിലെ പങ്കപ്പാട് മുതലെടുത്ത് ബ്ലേഡ് മാഫിയ ചെറുകിട വ്യാപാരികളെയും സാധാരണക്കാരെയും കുരുക്കാനുള്ള ഓട്ടത്തില്‍. ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്താണ്​ നഗര, ഗ്രാമവ്യത്യാസമില്ലാതെ ഇരിട്ടി കേന്ദ്രമാക്കി മലയോര മേഖലയിലെങ്ങും കൊള്ളപ്പലിശ ഇടപാടുകാര്‍ പിടിമുറു​ക്കുന്നത്​. നൂറുകണക്കിന്‌ ചെറുകിട വ്യാപാരികർ പലിശയിനത്തില്‍ മുതലി​ൻെറ ഇരട്ടിയിലധികം തിരികെ നല്‍കിയിട്ടും ബ്ലേഡ്മാഫിയ സംഘത്തി​ൻെറ ഭീഷണിക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ആത്മഹത്യ മുനമ്പിലാണുള്ളത്. മിക്കയിടത്തും ബിനാമി ഇടപാടുകളായാണ്​ പണത്തി​ൻെറ വിതരണം നടത്തുന്നത്. പലിശ പിരിക്കാൻ ഏല്‍പിച്ചിരിക്കുന്നതാകട്ടെ ക്രിമിനല്‍ സംഘങ്ങളെയും. ലോക്ഡൗണും കോവിഡിനെ തുടര്‍ന്നുണ്ടായ തൊഴില്‍ മേഖലയിലെ പ്രതിസന്ധികളും ഒട്ടേറെ സാധാരണക്കാരുടെ ദൈനംദിന ചെലവുകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ തക്കം മുതലെടുത്താണ്​ ബ്ലേഡ് മാഫിയസംഘം നാട്ടിലെമ്പാടും വിലസുന്നത്. പലയിടത്തും കണക്കിൽപെടാത്ത പണമാണ് ഇത്തരത്തില്‍ ക്രയവിക്രയം ചെയ്യുന്നതെന്നതും പരസ്യമായ രഹസ്യമാണ്. 1000 രൂപക്ക്​ 200 രൂപ വരെയാണു ചില പ്രദേശങ്ങളില്‍ പലിശയിനത്തില്‍ ഈടാക്കുന്നത്. ഇതു നല്‍കാന്‍ കഴിയാത്തവരോടു ഭീഷണിയും ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ബ്ലേഡ് മാഫിയ സംഘത്തി​ൻെറ പിടിയിലകപ്പെട്ട് ഒടുവില്‍ രക്ഷപ്പെടാനാകാത്തതിനെ തുടര്‍ന്നാണ് പയ്യാവൂരിലെ വ്യാപാരിയായ യുവതി ആത്മഹത്യ ചെയ്തത്​. മരണത്തിന് കാരണം ബ്ലേഡ് മാഫിയ സംഘങ്ങളാണെന്ന ആത്മഹത്യാ കുറിപ്പെഴുതിയാണ് യുവതി മക്കള്‍ക്കൊപ്പം ആത്മഹത്യ ചെയ്തത്. ഒരു കുട്ടി ഇപ്പോഴും ചികിത്സയിലുമാണ്. കോവിഡ് നിയന്ത്രണങ്ങളില്‍ ജീവിതമപ്പാടെ കുടുങ്ങിപ്പോയവരാണു നിവൃത്തികേടുകാരണം ബ്ലേഡ് മാഫിയക്കാരായ ഇത്തരക്കാരില്‍നിന്ന്​ പണം വാങ്ങുന്നത്. ഓപറേഷന്‍ കുബേര ഉള്‍പ്പെടെ ഇക്കാര്യത്തില്‍ ഇടപെടാന്‍ കഴിയുന്ന സംവിധാനങ്ങള്‍ ഉണ്ടെങ്കിലും മാനഹാനി കാരണം പരാതിപ്പെടാന്‍ അധികമാരും തയാറാകാത്തതും പൊലീസിനെ നടപടികള്‍ സ്വീകരിക്കുന്നതില്‍നിന്ന്​ പിന്തിരിപ്പിക്കുന്നുണ്ട്. അടിയന്തരമായും ബന്ധപ്പെട്ടവര്‍ ഇടപെട്ട് ബ്ലേഡ് മാഫിയ സംഘത്തില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ കര്‍ശനനടപടിയുമായി മുന്നോട്ടുവരണമെന്നാണ് നാടും നാട്ടുകാരും ഒന്നടങ്കം ആവശ്യപ്പെടുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story