Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2020 11:59 PM GMT Updated On
date_range 14 Sep 2020 11:59 PM GMTസ്കൂള്‍ ബസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
text_fieldsbookmark_border
മുഴപ്പിലങ്ങാട്: ഗവ.എല്‍.പി സ്കൂളിന് പുതുതായി അനുവദിച്ച സ്കൂള്‍ ബസിൻെറ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ യജ്ഞത്തിൻെറ ഭാഗമായി സ്കൂളിൻെറ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം പണിയാന്‍ 90 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷൻെറ (ഐ.ഒ.സി) സി.എസ്.ആര് ഫണ്ടില്‍ നിന്ന് 14.8 ലക്ഷം രൂപ ഉപയോഗിച്ചാണ് ബസ് അനുവദിച്ചത്. വിഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങില്‍ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. ഹാബിസ് അധ്യക്ഷത വഹിച്ചു. ഐ.ഒ.സി പ്രതിനിധി വി.സി. അശോകന് താക്കോല്‍ദാനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സിന്ധു, പ്രധാനാധ്യാപിക എം.പി. ധന്യാറാം, റിട്ട. ഹെഡ്മാസ്റ്റര് പി.വി. മണികണ്ഠന്, പി.ടി.എ പ്രസിഡൻറ് പി. മൊയ്തു, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story