Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2020 11:59 PM GMT Updated On
date_range 13 Sep 2020 11:59 PM GMTഉരുവച്ചാലിൽ വീടുകളിൽ കവർച്ചശ്രമം
text_fieldsbookmark_border
ഉരുവച്ചാൽ: ഉരുവച്ചാലിൽ രണ്ടു വീടുകളിൽ കവർച്ചശ്രമം. പഴശ്ശി നൂർ മഹലിൽ കെ. ഉമ്മറിൻെറ വീട്ടിലും തൊട്ടടുത്ത നിർമാണത്തിലിരിക്കുന്ന എം. ശമീറിൻെറ വീട്ടിലുമാണ് കവർച്ചശ്രമം നടന്നത്. രണ്ടു വീടുകളിലെയും മുകൾനിലയിലെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്. അടുക്കള ഭാഗത്തെ ഗ്രിൽസിൻെറ പൂട്ട് തകർത്തിട്ടുണ്ട്. നിർമാണത്തിലിരിക്കുന്ന വീട്ടിലെ പണിയായുധം കൊണ്ടാണ് വാതിൽ തകർത്തത്. മട്ടന്നൂർ എസ്.ഐ സതീശനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. വാതിൽ തകർക്കാൻ ഉപയോഗിച്ച ആയുധം സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി. രണ്ടു മാസത്തോളമായി വീട്ടുകാർ വീടുപൂട്ടി മട്ടന്നൂരിലെ കുടുംബവീട്ടിലായിരുന്നു താമസം. കഴിഞ്ഞദിവസം ഉച്ചയോടെ താമസിക്കാൻ വീട്ടിൽ എത്തിയപ്പോഴാണ് വാതിലുകൾ തുറന്നിട്ട നിലയിൽ കാണപ്പെട്ടത്. വീട്ടിൽനിന്ന് സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story