ശല്യക്കാരായ കുരങ്ങുകളെ കൂടുെവച്ചു പിടിച്ച് ഉള്‍വനത്തില്‍ വിടണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിൽ നടപടിയില്ല പേരാവൂർ: മലയോരത്തെ കൃഷിയിടങ്ങൾ ൈകയടക്കി വിളകൾ നശിപ്പിച്ച് വാനരപ്പട വിഹരിക്കുമ്പോൾ പ്രതിഷേധവും നൊമ്പരവും ഉള്ളിലൊതുക്കി കർഷകസമൂഹം. കണിച്ചാർ, കൊട്ടിയൂർ, ആറളം, കേളകം പഞ്ചായത്തുകളിലെ കർഷകരുടെ പാടത്ത് വിളയുന്നതിപ്പോൾ നൊമ്പരം മാത്രം. മൂന്നേക്കര്‍ തെങ്ങിൻതോട്ടം, നൂറിലധികം തെങ്ങുകള്‍, കായ്ഫലവും തരക്കേടില്ല. പക്ഷേ തേങ്ങ അരച്ചുള്ള കറി കൂട്ടണമെങ്കില്‍ തേങ്ങ കടയില്‍നിന്ന് വാങ്ങണം. സ്വന്തം തെങ്ങിലെ തേങ്ങയില്നിന്ന് ഉൽപാദിപ്പിക്കുന്ന വെളിച്ചെണ്ണ എന്നത് സ്വപ്നമായും മാറി. മണത്തണ മടപ്പുരച്ചാലിലെ മുണ്ടപ്ലാക്കല്‍ മന്മഥന് എന്ന കര്‍ഷകൻെറ ഇപ്പോഴത്തെ അവസ്ഥയാണിത്. ആറളം വന്യജീവി സങ്കേതത്തില്‍നിന്ന് കൂട്ടത്തോടെയെത്തുന്ന കുരങ്ങുകളാണ് പകലന്തിയോളം മണ്ണില്‍ പണിയെടുക്കുന്ന ഈ കര്‍ഷകൻെറ ജീവിതത്തിലെ വില്ലന്മാര്. കുരങ്ങിന്‍കൂട്ടം തെങ്ങിന്‍തോപ്പിലെത്തി കരിക്കുകളും ഇളനീരുമെല്ലാം വ്യാപകമായി നശിപ്പിക്കുകയാണ്. കുരങ്ങിന്‍കൂട്ടം ബാക്കിയാക്കി പോകുന്ന തേങ്ങകള്‍ പറിക്കാന്‍ ആളെ വിളിക്കാറില്ല. കാരണം തെങ്ങുകയറ്റ കൂലി കൊടുത്തു കഴിഞ്ഞാല്‍ നഷ്ടമായിരിക്കും ഫലം. ഒരു തെങ്ങ് കയറാന്‍ 40 രൂപയാണു നല്‍കേണ്ടത്. ഇനി പൊഴിഞ്ഞുവീഴുന്ന തേങ്ങ ശേഖരിക്കാമെന്നുെവച്ചാല് അതു കാട്ടുപന്നിയും തിന്നും. ഇതു മന്മഥൻെറ മാത്രം അവസ്ഥയല്ല. മടപ്പുരച്ചാല്‍, ഓടന്തോട്, പെരുമ്പുന്ന ഭാഗത്തെ എല്ലാ കര്‍ഷകരുടെയും സ്ഥിതി സമാനമാണ്. നൂറോളം കോക്കോ ഉണ്ട് മന്മഥൻെറ കൃഷിയിടത്തില്‍, പക്ഷേ ഒരു കിലോപോലും വില്‍ക്കാനായിട്ടില്ല. വാഴ, മരച്ചീനി, ഫലവര്‍ഗങ്ങള്‍ തുടങ്ങിയവയും കുരങ്ങുകള്‍ നശിപ്പിക്കുകയാണ്. കുന്നുംപുറത്ത് ഷാജുവിൻെറ രണ്ടേക്കറോളം വരുന്ന വാഴത്തോട്ടം വാനരപ്പട നിലംപരിശാക്കി. വാഴക്കന്നുകള്‍ കീറി ഉള്ളിലെ കാമ്പ് തിന്നുകയാണു പതിവ്. കൂടാതെ മൂപ്പെത്താത്ത വാഴക്കുലകളും തിന്നു നശിപ്പിക്കുകയും ഇലകള്‍ കീറിക്കളയുകയും ചെയ്യും. നൂറോളം കുരങ്ങുകളാണ് കൂട്ടത്തിലുള്ളത്. രണ്ടു മൂന്നു ദിവസം ഒരു തോട്ടത്തില്‍ തമ്പടിച്ച് കൃഷി മുഴുവന്‍ നശിപ്പിച്ച് കഴിയുമ്പോള്‍ അടുത്ത തോട്ടം ലക്ഷ്യമാക്കി നീങ്ങും. കൃത്യമായ ഇടവേളകളില്‍ ഓരോ തോട്ടത്തിലേക്കുമെത്തുന്നതാണ് രീതി. ഭയപ്പെടുത്തി ഓടിക്കാന്‍ ശ്രമിച്ചാല്‍ അക്രമാസക്തരായി കൂട്ടത്തോടെ പിന്തുടര്ന്ന് ആക്രമിക്കുകയും ചെയ്യും. മലയോരത്തെ എല്ലാ സ്ഥലങ്ങളിലും വാനരപ്പടയുടെ ശല്യം അതിരൂക്ഷമാണ്. കണിച്ചാര്‍ പഞ്ചായത്തിലെ ഏലപ്പീടികയിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ വീടുകളിലെ ജനലുകളും വാതിലുകളും തുറന്നിടാന്‍ കഴിയാത്ത സ്ഥിതിയാണ്. വീടിനുള്ളില്‍ കയറി ഭക്ഷ്യവസ്തുക്കളും ധാന്യങ്ങളും തിന്നുക മാത്രമല്ല വസ്ത്രമുള്പ്പെടെയുള്ളവ നശിപ്പിക്കുകയും ചെയ്യും. കൂടാതെ കുട്ടികളെയും സ്ത്രീകളെയും ആക്രമിക്കുന്നതും പതിവാണ്. ആറളം കാർഷിക ഫാമിലെ തെങ്ങിൻതോട്ടങ്ങൾ വിളവെടുക്കുന്നതിപ്പോൾ വാനരപ്പടയാണ്. പ്രതിവർഷം ലക്ഷക്കണക്കിന് നാളികേരം കുരങ്ങുകൾ നശിപ്പിക്കുന്നതായി ഫാം അധികൃതരും പരാതി പറയുന്നു. കൊട്ടിയൂർ, കേളകം വനാതിർത്തികളിലും കുരങ്ങുശല്യം കുറവല്ല. കൃഷിചെയ്യുന്ന വിളകള്‍ പന്നിയും ആനയും മലമാനും കേഴയും കാട്ടുപോത്തും മത്സരിച്ചു നശിപ്പിക്കുമ്പോള്‍ മറ്റുള്ളവ കുരങ്ങും നശിപ്പിക്കുകയാണ്. ശല്യക്കാരായ കുരങ്ങുകളെ കൂടുെവച്ചു പിടിച്ച് ഉള്‍വനത്തില്‍ വിടണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് വനപാലകര്‍ വിലകൽപിക്കുന്നില്ലെന്നും പരാതിയുണ്ട്. വനപാലകരുടെ നിസ്സംഗതയിൽ പ്രതിഷേധിച്ചും ഇതിനെ മറികടക്കാൻ കക്ഷി രാഷ്ട്രീയത്തിനതീതമായി സംഘടിക്കുകയാണിപ്പോൾ കർഷകർ.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2020 11:58 PM GMT Updated On
date_range 2020-09-13T05:28:24+05:30കൃഷിയിടങ്ങൾ കൈയടക്കി വാനരപ്പട
text_fieldsNext Story