കൊട്ടിയൂര്‍: കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധി അനുഭവിക്കുന്ന സംഘത്തിലെ അംഗങ്ങള്‍ക്ക് ക്ഷീരോൽപാദക സഹകരണ സംഘം ചുങ്കക്കുന്ന് യൂനിറ്റിൻെറ ആഭിമുഖ്യത്തില്‍ ധനസഹായം വിതരണം ചെയ്തു. 224 കര്‍ഷകര്‍ക്ക് 750 രൂപ വീതമാണ് വിതരണം ചെയ്തത്. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ സംഘത്തിലെ കര്‍ഷകരുടെ മക്കള്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണവും നടന്നു. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരന്‍, വൈസ് പ്രസിഡൻറ് റോയി നമ്പൂടാകം, തോമസ് പൊട്ടനാനിക്കല്‍, കെ.പി. പൗലോസ്, വാര്‍ഡ് മെംബര്‍ സിസിലി കണ്ണന്താനം, സംഘം സെക്രട്ടറി ഡെയ്‌സി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2020 11:58 PM GMT Updated On
date_range 2020-09-13T05:28:21+05:30ധനസഹായ വിതരണവും അനുമോദനവും
text_fieldsNext Story