Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2020 11:58 PM GMT Updated On
date_range 11 Sep 2020 11:58 PM GMTപൊൻകതിർ കൊയ്യാൻ കിളികൾ; കർഷകർക്ക് നിരാശ
text_fieldsbookmark_border
ശ്രീകണ്ഠപുരം: പാടത്ത് പൊൻകതിർ വിരിഞ്ഞപ്പോൾ കൊയ്യാനെത്തുന്നത് കിളികൾ. നിരാശയിൽ കർഷകർ. ഒന്നാംവിള നെൽകൃഷി നടത്തിയ കർഷകർക്കാണ് കിളികളുടെയും ചില വണ്ടുകളുടെയും ശല്യം തിരിച്ചടിയാവുന്നത്. ഏറെ കഷ്ടപ്പെട്ട് നെൽകൃഷി നടത്തിയെങ്കിലും കതിർ വിരിഞ്ഞുവന്നതോടെ കൂട്ടമായെത്തുന്ന കിളികൾ കതിർ മുറിച്ചുകൊണ്ടുപോവുകയാണെന്ന് കർഷകർ പറയുന്നു. കർഷകർ രാവിലെ മുതൽ വയലിലെത്തി പാത്രങ്ങൾ കൊട്ടിയും മറ്റും കിളികളെ തുരത്തുകയാണ്.പ്രതീക്ഷയുടെ കതിർ, പക്ഷികൾ കൊണ്ടുപോകുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണിവർ. ലോക് ഡൗൺ കാലത്ത് ഒറ്റക്കും കൂട്ടമായും ഇത്തവണ നെൽകൃഷി നടത്തിയവർ ഏറെയാണ്. കിളികളും വണ്ടുകളും വന്നതോടെയാണ് നെൽകൃഷി വിജയകരമാവില്ലെന്ന സ്ഥിതിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story