Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാഹിയിൽ മൂന്നുപേർക്ക്...

മാഹിയിൽ മൂന്നുപേർക്ക് കോവിഡ്

text_fields
bookmark_border
മാഹി: മാഹിയിൽ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച നടത്തിയ 62 ആൻറിജൻ ടെസ്​റ്റി​ൻെറയും ചൊവ്വാഴ്ച നടത്തിയ ഒരു ആർ.ടി.പി.സി.ആർ പരിശോധനയിലുമാണ് മൂന്നുപേരുടെ ഫലം പോസിറ്റിവായി ലഭിച്ചത്. മാഹി മുണ്ടോക്ക് സൻെറ് തെരേസ ക്വാർട്ടേഴ്സിലെ സ്ഥിരതാമസക്കാരിയും നിലവിൽ അഴിയൂരിൽ താമസക്കാരിയുമായ വടകര കോഓപറേറ്റിവ് ആശുപത്രിയിൽ ജോലിചെയ്യുന്ന സ്​റ്റാഫ് നഴ്സിന് കോവിഡ് സ്ഥിരീകരിച്ചു. മാഹിയിൽ കഴിഞ്ഞദിവസം പോസിറ്റിവായ ചുമട്ടുതൊഴിലാളികളുടെ പ്രാഥമിക സമ്പർക്കത്തിലുള്ള ഒരാൾ പൂഴിത്തലയിൽ കോവിഡ് പോസിറ്റിവായി. നേരത്തേ മാഹി പാറക്കലിൽ ഇലക്ട്രിക്കൽ ഷോപ്പിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കത്തിൽ ഉണ്ടായിരുന്നയാൾ ഈസ്​റ്റ്​ പള്ളൂർ 10ാം വാർഡിൽ കോവിഡ് പോസിറ്റിവായി. പരിശോധനയിൽ രോഗം സ്​ഥിരീകരിച്ചവരെ മാഹി സർക്കാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story