Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജീവനക്കാർക്ക് കോവിഡ്; ...

ജീവനക്കാർക്ക് കോവിഡ്; ആശുപത്രി അടച്ചു

text_fields
bookmark_border
തലശ്ശേരി: ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ടെലി ആശുപത്രിയിലെ 10 ജീവനക്കാർക്ക് കോവിഡ്. കഴിഞ്ഞദിവസം നടന്ന പരിശോധനയിലാണ് കോവിഡ് പോസിറ്റിവായത്. ഇതേ തുടർന്ന് ആശുപത്രി അടച്ചു. ആശുപത്രിയിൽ എത്തിയ ഒ.പി, ഐ.പി രോഗികളടക്കമുള്ളവർക്കും രോഗം സ്ഥിരീകരിച്ചു. 35 പേരെ പരിശോധിച്ചതിൽനിന്ന്​ ജീവനക്കാരായ 10 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തലശ്ശേരിയിൽ എത്തുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മറ്റുള്ള ജീവനക്കാരുടെ പരിശോധന വരും ദിവസങ്ങളിൽ നടക്കും. പോസിറ്റിവ് ആയവരുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് തയാറാക്കുന്നുണ്ട്.
Show Full Article
TAGS:
Next Story