Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഷേധം കനത്തു;...

പ്രതിഷേധം കനത്തു; ഉരുവച്ചാലിൽ അടച്ചിട്ട റോഡ് പൊലീസ്​ തുറന്നു

text_fields
bookmark_border
കോവിഡ്​ സമ്പർക്ക ഭീതിയെ തുടർന്ന്​​ ശിവപുരം -കാക്കയങ്ങാട് റോഡ് പൊലീസ്​ മുന്നറിയിപ്പില്ലാതെ അടക്കുകയായിരുന്നു ഉരുവച്ചാൽ: ഉരുവച്ചാലിൽ അടച്ചിട്ട റോഡ് പ്രതിഷേധത്തെ തുടർന്ന് തുറന്നു. 16, 17 വാർഡുകളിൽ കോവിഡ് സ്​ഥിരീകരിച്ചതിനാൽ കഴിഞ്ഞ ദിവസം ഉരുവച്ചാൽ ടൗണിലെ പ്രധാന റോഡ് അടക്കം പൂർണമായി അടച്ചിരുന്നു. ഒരുകുടുംബത്തിലെ 10 പേർക്കാണ് രോഗം ബാധിച്ചത്​. വാർഡ് 16ൽ ഒരുവീട്ടിലെ കുട്ടികൾ അടക്കം ഒമ്പത്​ പേർക്കും 17ൽ ഒരാൾക്കുമാണ് രോഗം കഴിഞ്ഞദിവസം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്ക പട്ടികയിൽ കൂടുതൽ പേർ ഉൾപെട്ടതിനെ തുടർന്നാണ് പ്രദേശത്ത് നിയന്ത്രണം കർശനമാക്കിയത്. ഇതേത്തുടർന്ന് സമ്പർക്ക രോഗം വ്യാപകമാവുന്ന സാഹചര്യത്തെ തുടർന്നാണ്​ ഉരുവച്ചാലിലെ പ്രധാന റോഡായ ശിവപുരം -കാക്കയങ്ങാട് റോഡ്, മണക്കായി റോഡ് തുടങ്ങിയവ പൂർണമായി അടച്ചത്. നിരവധി വാഹനങ്ങൾ പോവുന്ന ഉരുവച്ചാൽ -ശിവപുരം റോഡ് അടച്ചിട്ടതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. മുന്നറിയിപ്പില്ലാതെ റോഡ് അടച്ചിട്ടതോടെ വാഹനയാത്രക്കാർ വലഞ്ഞു. ഇതോടെ രാഷ്​ട്രീയ പാർട്ടി നേതാക്കൾ കലക്ടറുമായും പൊലീസുമായും ബന്ധപ്പെട്ടതിനെ തുടർന്ന് ഉരുവച്ചാൽ -ശിവപുരം റോഡ് തുറക്കാൻ തീരുമാനമായി. കഴിഞ്ഞദിവസം രാവിലെ 10ഒാടെ മട്ടന്നൂർ, മാലൂർ സ്​റ്റേഷനിൽ നിന്ന്​ പൊലീസുകാരെത്തി അടച്ചിട്ട റോഡി​ൻെറ ഒരു ഭാഗം തുറന്ന്​ വാഹനങ്ങൾക്ക് പോവാൻ സൗകര്യമൊരുക്കി. ഉരുവച്ചാലിൽ നിന്ന് ശിവപുരം, കാക്കയങ്ങാട്, ഇരിട്ടി, ആറളം ഫാം, മാലൂർ, പേരാവൂർ എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡാണ് അടച്ചിട്ടത്. ഉരുവച്ചാൽ -മണക്കായി റോഡ് പൂർണമായി അടച്ചിട്ടു. ഞായറാഴ്ച രാവിലെ 11 ഒാടെയാണ് ഉരുവച്ചാലിലെ വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചത്. ഉരുവച്ചാൽ, പഴശ്ശി പ്രദേശങ്ങളിൽ നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story