Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2020 11:58 PM GMT Updated On
date_range 2020-08-31T05:28:03+05:30പൂട്ടിക്കിടന്ന വീടിനുനേരെ ആക്രമണം
text_fieldsഅഞ്ചരക്കണ്ടി: ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ നാലാംപീടികയിൽ . സോനാ റോഡിൽ കെ. മധുവിൻെറ 'കീർത്തന' വീടിനുനേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രി 10.30ഒാടെയാണ് സംഭവം. വടിയും കല്ലുമുപയോഗിച്ച് വീടിൻെറ മുൻവശത്തെ ജനൽചില്ലുകൾ തകർക്കുകയായിരുന്നു. ഒറ്റനില കോൺക്രീറ്റ് വീടിൻെറ ലൈറ്റും തകർത്തിട്ടുണ്ട്. ഐ.ബി.എം ജീവനക്കാരനായ മധു നാട്ടിലില്ല. കഴിഞ്ഞയാഴ്ചയാണ് ഇദ്ദേഹം ക്വാറൻറീൻ കഴിഞ്ഞിട്ട് ഇവിടെനിന്നും പോയത്. ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും അക്രമി രക്ഷപ്പെട്ടു. ചക്കരക്കൽ പൊലീസ് കേസെടുത്തു. അഞ്ചരക്കണ്ടി പഞ്ചായത്ത് 14ാം വാർഡ് മെംബർ പാച്ചേനി മോഹനൻ, സി.പി.എം അഞ്ചരക്കണ്ടി ഏരിയ കമ്മിറ്റി അംഗം പി.പി. നാരായണൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
Next Story