Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2020 11:58 PM GMT Updated On
date_range 29 Aug 2020 11:58 PM GMTഗ്രന്ഥശാല ഓൺലൈൻ ഓണംമേളക്ക് തുടക്കം
text_fieldsbookmark_border
തലശ്ശേരി: ഗ്രന്ഥശാലകൾ സംഘടിപ്പിക്കുന്ന ഓൺലൈൻ ഓണം മേളക്ക് തുടക്കമായി. പൂക്കള മത്സരം, നാടൻപാട്ട്, ശ്രീനാരായണ ഗുരു ദർശനം-സമകാലിക പ്രസക്തി (പ്രസംഗം), കോവിഡ് കാലത്തെ അനുഭവം (രചന മത്സരം), നാടോടിനൃത്തം (സിംഗിൾ ആൻഡ് ഗ്രൂപ്) എന്നീ മത്സരങ്ങൾ ജില്ലതലം വരെ നടക്കും. താലൂക്കിലെ മിക്ക ഗ്രന്ഥശാലകളും ഓണം മേളക്ക് നേതൃത്വം നൽകുന്നുണ്ട്. ജില്ലതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സെപ്റ്റംബർ ഒന്നുമുതൽ എട്ടുവരെ ഓൺലൈൻ പ്രഭാഷണ പരമ്പര നടക്കും. സാഹിത്യ സാംസ്കാരിക നായകർ പങ്കെടുക്കും. താലൂക്ക് മത്സരം െസപ്റ്റംബർ ഒമ്പത്, 10, 11 തീയതികളിൽ ഓൺലൈൻ വഴി നടക്കും. സമാപന സമ്മേളനം 11ന് വൈകീട്ട് അഞ്ചിന് ആരോഗ്യ മന്ത്രി കെ.െക. ശൈലജ നിർവഹിക്കും. താലൂക്കിലെ ഓണാഘോഷ പരിപാടികൾക്കായി പ്രോഗ്രാം കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികൾ: ഇ. നാരായണൻ (ചെയർ.), പവിത്രൻ മൊകേരി (സെക്ര.), സി. സോമൻ (പ്രോഗ്രാം കൺ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story