Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'ബോണ്ട്'​ സർവിസുമായി...

'ബോണ്ട്'​ സർവിസുമായി കെ.എസ്​.ആർ.ടി.സി

text_fields
bookmark_border
കണ്ണൂർ: സമ്പർക്കത്തിലൂടെ കോവിഡ്​ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ബോണ്ട്​ (ബസ്​ ഒാൺ ഡിമാൻഡ്​​) സർവിസിന്​ ജില്ലയിൽ തുടക്കമാവുന്നു. സർക്കാർ ജീവനക്കാരെയും സ്ഥിരം യാത്രക്കാരെയും ലക്ഷ്യമിട്ടാണ്​ പദ്ധതി തുടങ്ങുന്നത്​. നിശ്ചിത ദിവസത്തേക്ക്​ ട്രാവൽ കാർഡ്​ എടുക്കുന്നവർക്കാണ്​ ഇത്തരം സർവിസിൽ യാത്ര ചെയ്യാൻ സാധിക്കുക. കാർഡ്​ എടുത്തവരെ അവരുടെ വീടിന്​ സമീപത്തുള്ള സ്​റ്റോപ്പിലെത്തി ബസിൽ കയറ്റി ഒാഫിസിനു​ മുന്നിൽ ഇറക്കും. മുൻകൂട്ടി കാർഡ്​ എടുത്തവരെ മാത്രമേ 'ബോണ്ട്​' സർവിസുകളിൽ യാത്ര ചെയ്യാൻ അനുവദിക്കൂ. കോവിഡ്​ പ്രോട്ടാകോൾ പാലിച്ച്​ നിശ്ചിത യാത്രക്കാരെ മാത്രം ഉൾക്കൊള്ളിച്ചാണ്​ ബസുകൾ​ സർവിസ്​ നടത്തുക. കാർഡിനായി രജിസ്​റ്റർ ചെയ്യുമ്പാേൾ കയറേണ്ടതും ഇറേങ്ങണ്ടതുമായ സ്​റ്റോപ്പുകൾ യാത്രക്കാരൻ സൂചിപ്പിക്കണം. ഇതനുസരിച്ച്​ ഒരേ സ്ഥലത്തേക്ക്​ നിശ്ചിത യാത്രക്കാരെ മാത്രം ഉൾക്കൊള്ളിച്ച്​ പ്രത്യേക സർവിസാണ്​ നടത്തുക. സംസ്ഥാനത്തെ മറ്റു ജില്ലകളിലും നടപ്പാക്കിയ പദ്ധതി വിജയകരമായതിനാലാണ്​ കണ്ണൂരിലും തുടങ്ങുന്നതെന്ന്​ ജില്ല ട്രാവൽ ഒാഫിസർ കെ. പ്രദീപ്​ പറഞ്ഞു. ജില്ലയിൽ ആദ്യ ഘട്ടത്തിൽ കണ്ണൂർ-പരിയാരം ഗവ. മെഡിക്കൽ കോളജ്​, ഇരിട്ടി -കണ്ണൂർ, കണ്ണൂർ -തലശ്ശേരി റൂട്ടുകളിലാണ്​ ബോണ്ട്​ സർവിസ്​ തുടങ്ങുക. ഒാണം കഴിഞ്ഞാലുടൻ ട്രാവൽ കാർഡ്​ രജിസ്​ട്രേഷൻ ആരംഭിക്കും. യാത്രക്കാരുടെ എണ്ണം അനുസരിച്ച്​ ബസുകളുടെയും റൂട്ടുകളുടെയും എണ്ണത്തിൽ വർധനയുണ്ടാകുമെന്നും ഡി.ടി.ഒ അറിയിച്ചു. കൂടാതെ ഇത്തരം കാർഡ്​ എടുക്കുന്നവർക്ക്​ അവരുടെ കാർ, ബൈക്ക്​ എന്നിവ പാർക്ക്​ ചെയ്യാൻ ഡിപ്പോയിൽ സൗജന്യമായി സ്ഥലസൗകര്യം അനുവദിക്കും. ആദ്യ ഘട്ടത്തിൽ 20 ദിവസം കാലാവധിയുള്ള കാർഡാണ്​ യാത്രക്കാർക്ക്​ നൽകുക. പിന്നീട്​ ആവശ്യാനുസരണം പുതുക്കാം. ട്രാവൽ കാർഡ്​ ആവശ്യമുള്ളവർ പദ്ധതി കോഒാഡിനേറ്റർ പി.സി. സനൽ കുമാറുമായി ബന്ധപ്പെടണം. ഫോൺ: 8547712059. ഒാണത്തോടനുബന്ധിച്ച്​ അന്തർസംസ്ഥാന സർവിസിന്​ പുറമെ മറ്റു ജില്ലകളിലേക്കും കണ്ണൂരിൽനിന്ന്​ കെ.സ്​.ആർ.ടി.സി സർവിസ്​ തുടങ്ങി. തിരുവനന്തപുരം, പാലക്കാട്​, തൃശൂർ ജില്ലകളിലക്കാണ്​ സർവിസ്​. സെപ്​റ്റംബർ രണ്ടിന്​ വൈകീട്ട്​ 5.30ന്​ കണ്ണൂർ ഡിപ്പോയിൽനിന്ന്​ തിരുവനന്തപുരത്തേക്കുള്ള ഡീലക്​സ്​ സർവിസിന്​ ബുക്കിങ്​ തുടങ്ങിയതായും ഡി.ടി.ഒ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story