Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2020 11:58 PM GMT Updated On
date_range 27 Aug 2020 11:58 PM GMTകൂത്തുപറമ്പ് താലൂക്ക് ആശുപത്രി: സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് നിർമാണം പുരോഗമിക്കുന്നു
text_fieldsbookmark_border
70 കോടിയോളം രൂപ ചെലവിൽ 11 നിലകളുള്ള കെട്ടിടമാണ് നിർമിക്കുന്നത് കൂത്തുപറമ്പ്: ട്രോമാകെയർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കുന്ന കൂത്തുപറമ്പ് താലൂക്ക് ആശുപത്രി സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൻെറ നിർമാണ പ്രവൃത്തി പുരോഗമിക്കുന്നു. 11 നിലകളുള്ള കെട്ടിടമാണ് നിർമിക്കുന്നത്. കിഫ്ബി, നബാർഡ് എന്നിവയിൽനിന്നുള്ള 70 കോടിയോളം രൂപ ചെലവിലാണ് നിർമാണം. ട്രോമാകെയറിന് പുറമെ ഒാപറേഷൻ തിയറ്റർ, ആധുനിക ലാബുകൾ എന്നിവയടക്കമുള്ള സംവിധാനവും പുതിയ കെട്ടിടത്തിൽ സ്ഥാപിക്കും. നേരത്തേ പോസ്റ്റ്മോർട്ടം റൂം, ഫിസിയോതെറപ്പി സൻെറർ എന്നിവ പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലത്താണ് പുതിയ കെട്ടിടം നിർമിക്കുന്നത്. പൈലിങ് പ്രവൃത്തി ഏതാണ്ട് പൂർത്തിയായി. നേരത്തേ അത്യാഹിത വിഭാഗമായി പ്രവർത്തിച്ചിരുന്ന ഇരുനില കെട്ടിടം നിലനിർത്തിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. പഴയ കെട്ടിടത്തിന് മുകളിൽ ഒരു നിലകൂടി പണിയും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണ കരാർ ഏറ്റെടുത്തിട്ടുള്ളത്. നിർമാണം പൂർത്തിയാകുന്നതോടെ ജില്ലയിലെ പ്രധാന താലൂക്ക് ആശുപത്രികളിലൊന്നായി കൂത്തുപറമ്പ് താലൂക്ക് ആശുപത്രി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story