Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുഴപ്പിലങ്ങാട്​ -മാഹി...

മുഴപ്പിലങ്ങാട്​ -മാഹി ബൈപാസ്​ സ്വപ്​ന പദ്ധതിക്ക്​ 'വിള്ളൽ'

text_fields
bookmark_border
നിട്ടൂർ ബാലത്തിൽ നിർമിക്കുന്ന പാലത്തി‍ൻെറ നാല്​ ബീമുകൾ​ ബുധനാഴ്ച ഉച്ചയോടെ തകർന്ന്​ പുഴയിൽ വീണു കണ്ണൂർ: മുഴപ്പിലങ്ങാട്​ -മാഹി ബൈപാസ് നിർമാണത്തിനിടെ അനുബന്ധ പാലത്തി‍ൻെറ ബീമുകൾ തകർന്നുവീണത്​ പ്രവൃത്തിയെ സാരമായി ബാധിക്കുമെന്ന്​ വിലയിരുത്തൽ. ബൈപാസ്​ നിർമാണവുമായി ബന്ധപ്പെട്ട്​ നിട്ടൂർ ബാലത്തിൽ നിർമിക്കുന്ന പാലത്തി‍ൻെറ നാല്​ ബീമുകളാണ്​ ബുധനാഴ്ച ഉച്ചയോടെ തകർന്നത്​. മൂന്ന്​ പതിറ്റാണ്ടിലേറെയായി കാത്തിരിക്കുന്ന സ്വപ്​ന പദ്ധതിയാണ്​ മുഴപ്പിലങ്ങാട്​ - മാഹി ബൈപാസ്​. മുഴപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ എക്​സൈസ്​ ചെക്​പോസ്​റ്റ്​ വരെ 18.6 കിലോമീറ്റര്‍ ദൂരമാണ് ബൈപാസ് നിര്‍മിക്കുന്നത്. ഇൗ ഭരണകാലത്ത്​ തന്നെ ബൈപാസ്​ നിർമാണം പൂർത്തീകരിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു എൽ.ഡി.എഫ്​ സർക്കാർ. അതിനായി ഭൂമി ഏറ്റെടുക്കൽ പ്രവൃത്തി അടക്കം ഉൗർജിതമാക്കിയിരുന്നു. ഇതിനിടെയാണ്​ ബൈപാസുമായി ബന്ധപ്പെട്ട്​ നിർമിക്കുന്ന പ്രധാനപ്പെട്ടതും നീളം കൂടിയതുമായ ബാലത്തിൽ പാലത്തി‍ൻെറ ബീമുകൾ തകർന്നത്. ഇത്​​ നിർമാണ പ്രവൃത്തിയെ സാരമായി ബാധിക്കുമെന്നാണ്​ ഇൗ രംഗത്തെ വിദഗ്​ധർ ചൂണ്ടിക്കാണിക്കുന്നത്​. ഒരു മീറ്റർ അകലത്തിൽ പുതുതായി വാർത്ത നാല് സ്ലാബുകളാണ് പൊടുന്നനെ പുഴയിൽ വീണത്. പാറയുള്ള ഭാഗത്ത് പൈലിങ് നടത്തിയപ്പോഴുള്ള അപാകതയായിരിക്കാം സ്ലാബുകൾ തകരാൻ ഇടയായതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. പൈലിങ്ങിലെ തകരാറാണ്​ തകർച്ചക്ക്​ കാരണമെങ്കിൽ പ്രതിസന്ധി ഉടൻ പരിഹരിക്കാൻ സാധ്യമല്ല. മഴ പൂർണമായും വിട്ടുനിന്നാൽ മാത്രമേ പൈലിങ്​ വീണ്ടും തുടങ്ങാൻ സാധിക്കൂ. ഇതോടെ നിർമാണ പ്രവൃത്തി അനിശ്ചിതമായി നീളും. തലശ്ശേരി -മാഹി റൂട്ടിലെ ഗതാഗതക്കുരുക്കിന്​ പരിഹാരമെന്നോണമാണ്​ സ്വപ്​ന പദ്ധതിയായ ബൈപാസ്​ നിർമാണത്തിന്​ തുടക്കമിട്ടത്​. പെരുമ്പാവൂര്‍ ആസ്ഥാനമായ ഇ.കെ.കെ കണ്‍സ്​ട്രക്​ഷനാണ് നിര്‍മാണ ചുമതലയുള്ളത്. നിര്‍മാണത്തി‍ൻെറ ഭാഗമായി നാല് പാലങ്ങളാണ് ഇവിടെ നിര്‍മിക്കുന്നത്. അതില്‍ ഒരു പാലത്തി‍ൻെറ ബീമാണ്​ തകര്‍ന്നത്. 2018 ഒക്​ടോബര്‍ 30നാണ് തലശ്ശേരി- മാഹി ബൈപാസി‍ൻെറ പ്രവൃത്തി ഉദ്ഘാടനം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്​കരി നിര്‍വഹിച്ചത്. ആദ്യഘട്ടത്തിൽ നിർമാണം ദ്രുതഗതിയിൽ പുരോഗമിച്ചിരുന്നെങ്കിലും കോവിഡിനെ തുടർന്ന്​ പ്രവൃത്തി നിലക്കുകയായിരുന്നു. പ്രവൃത്തി വീണ്ടും തുടങ്ങിയതോടെയാണ്​ പാലത്തി‍ൻെറ ബീമുകൾ തകർന്നത്​. ഇതോടെ അഭിമാന പദ്ധതിയായി കണ്ട ബൈപാസ്​ നിർമാണം ഇൗ സർക്കാറി‍ൻെറ കാലത്ത്​ യാഥാർഥ്യമാകുമോ എന്ന കാര്യത്തിൽ സംശയമാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story