Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2020 11:58 PM GMT Updated On
date_range 26 Aug 2020 11:58 PM GMTകോവിഡ് പരിശോധന: നടുവിലിൽ എല്ലാവർക്കും നെഗറ്റിവ്
text_fieldsbookmark_border
നടുവിൽ: ബുധനാഴ്ച നടുവിൽ പി.എച്ച്.സിയിൽ കോവിഡ് ആൻറിജൻ ടെസ്റ്റ് നടത്തിയ 50 പേർക്കും നെഗറ്റിവ്. ആഗസ്റ്റ് 17ന് കോവിഡ് സ്ഥിരീകരിച്ച ലേഡി ഡോക്ടറുടെ സമ്പർക്ക പട്ടികയിൽ ഉള്ളവർക്കും സാമൂഹിക സന്നദ്ധ പ്രവർത്തകർക്കുമായാണ് ബുധനാഴ്ച ടെസ്റ്റ് നടത്തിയത്. തിങ്കളാഴ്ച നടത്തിയ ടെസ്റ്റിൽ 48 പേരുടെയും ഫലം നെഗറ്റിവ് ആയിരുന്നു. രണ്ടുപേർക്കു മാത്രമാണ് പോസിറ്റിവായത്. പി.എച്ച്.സിയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെയും സഹ ഡോക്ടർമാരുടെയുമെല്ലാം ഫലം നെഗറ്റിവ് ആയതോടെ ലേഡി ഡോക്ടറിൽനിന്നും കാര്യമായ വൈറസ് വ്യാപനം ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്. നിലവിൽ നടുവിൽ പഞ്ചായത്തിൽ വിവിധ വാർഡുകളിലായി എട്ടുപേരാണ് കോവിഡ് പോസിറ്റിവായി ചികിത്സയിലുള്ളത്. എന്നാൽ, ഇവരുമായി നേരിട്ട് ബന്ധപ്പെട്ടവരെയെല്ലാം ടെസ്റ്റ് നടത്തി കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചതോടെ നിലവിൽ സമ്പർക്ക വ്യാപന സാധ്യതയോ മറ്റ് ആശങ്കകളോ പി.എച്ച്.സി പരിധിയിൽ ഇല്ലെന്ന് അധികൃതർ പറഞ്ഞു. അതിനിടെ 11 ദിവസത്തിലേറെയായി അടഞ്ഞുകിടക്കുന്ന നടുവിൽ മേഖലയിലെ വ്യാപാരസ്ഥാപനങ്ങൾ ഓണം പ്രമാണിച്ച് വ്യാഴാഴ്ച മുതൽ നാലുദിവസം കർശന വ്യവസ്ഥകളോടെ തുറന്നു പ്രവർത്തിക്കാൻ പഞ്ചായത്ത് തല ജാഗ്രത സമിതി അനുമതി നൽകി. ഹോം ഡെലിവറി ബോർഡ് ഉൾപ്പെടെ കടക്കുമുന്നിൽ സ്ഥാപിച്ചുകൊണ്ടായിരിക്കണം കടകൾ തുറക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story