Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2020 11:58 PM GMT Updated On
date_range 24 Aug 2020 11:58 PM GMTഹോം െഡലിവറിക്ക് കടകൾ തുറക്കാമെന്ന് കലക്ടര്‍; അടപ്പിച്ച് പൊലീസ്
text_fieldsbookmark_border
പാപ്പിനിശ്ശേരി: കണ്ടെയ്ൻമൻെറ് സോണുകളിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് ഹോം െഡലിവറി നടത്താൻ കലക്ടർ ഉത്തരവിട്ടെങ്കിലും പൊലീസ് തടഞ്ഞു. വേളാപുരം, പാപ്പിനിശ്ശേരി എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് ഹോം െഡലിവറി നടത്താനുള്ള ബോർഡുകൾ പ്രദർശിപ്പിച്ചെങ്കിലും വളപട്ടണം പൊലീസ് സ്ഥലത്തെത്തി അടപ്പിച്ചു. വേളാപുരം, പാപ്പിനിശ്ശേരി എന്നിവിടങ്ങളിലെ കടകളാണ് അടപ്പിച്ചത്. വ്യാപാരികൾ പ്രതിഷേധമുയർത്തി. കലക്ടറുടെ ഉത്തരവ് പത്രത്തിൽ വന്നെങ്കിലും പൊലീസിന് ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ നിലവിലെ നിയമപ്രകാരം മാത്രമേ പ്രവർത്തനം സാധ്യമാവൂവെന്നാണ് വളപട്ടണം പൊലീസ് അറിയിച്ചത്. കടകൾ തുറന്ന് ഹോം ഡെലിവറി നടത്താൻ ജില്ല കലക്ടറുടെ ഉത്തരവുണ്ടായിട്ടും പൊലീസ് ബലമായി കടകൾ അടപ്പിച്ച നടപടിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പാപ്പിനിശ്ശേരി പ്രസിഡൻറ് കെ.കെ.നാസർ പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story