Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2020 11:58 PM GMT Updated On
date_range 24 Aug 2020 11:58 PM GMTപൂർവവിദ്യാർഥികൾ കൈകോർത്തു; കുട്ടികൾക്ക് മൊബൈൽ ഫോണായി
text_fieldsbookmark_border
പയ്യന്നൂർ: ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കി, വർഷങ്ങൾക്കു മുമ്പ് പത്താം ക്ലാസിൽ പഠിപ്പിച്ച വിദ്യാർഥികൾ. കവ്വായി ഖാഇദേമില്ലത്ത് സ്മാരക ഹയർ സെക്കൻഡറി സ്‌കൂളിൽ 1998-99 കാലയളവിൽ പത്താം ക്ലാസിലെ ഹിന്ദി അധ്യാപകൻ ആയിരുന്ന സുരേഷ് അന്നൂരിൻെറ അഭ്യർഥന പ്രകാരമാണ് പൂർവവിദ്യാർഥികൾ സഹായവുമായി രംഗത്തെത്തിയത്. ഇപ്പോൾ കണ്ടങ്കാളി ഷേണായി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഹിന്ദി അധ്യാപകനായ സുരേഷ് അന്നൂർ തൻെറ അധ്യാപനജീവിതത്തിന് തുടക്കം കുറിച്ചത് കവ്വായിയിലെ ഈ വിദ്യാലയത്തിലായിരുന്നു. കണ്ടങ്കാളി ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ സി.കെ. അംഗജൻ വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകൾ കൈമാറി. പയ്യന്നൂർ ഗാനമേള ആർടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ, പയ്യന്നൂർ ടെക്‌നോക്യുർ എന്നിവയും സുരേഷ് അന്നൂരിൻെറ ശ്രമങ്ങൾക്ക് പിന്തുണയുമായി കൂടെനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story