Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅപകടം മാടിവിളിച്ച്​...

അപകടം മാടിവിളിച്ച്​ തട്ടാരി ജങ്​ഷൻ

text_fields
bookmark_border
അപകടം മാടിവിളിച്ച്​ തട്ടാരി ജങ്​ഷൻ ajk car aacident കഴിഞ്ഞ ദിവസം തട്ടാരി ജങ്​ഷനിൽ നടന്ന അപകടത്തിൽ തകർന്ന കാർഒരു വർഷത്തിനിടെ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ജങ്​ഷനിൽ ഉണ്ടായിട്ടുള്ളത്അഞ്ചരക്കണ്ടി: തട്ടാരി ജങ്​ഷനിൽ അപകടം പതിവായി. കണ്ണൂർ, ചാലോട്, തലശ്ശേരി, മട്ടന്നൂർ ഭാഗങ്ങളിലേക്കുള്ള ടൗൺ ജങ്​ഷനിലാണ് അപകടങ്ങൾ തുടർക്കഥയായത്​. വെള്ളിയാഴ്​ച രാത്രി ലോറിയും കാറും കൂട്ടിയിടിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറി​ൻെറ മുൻവശം പൂർണമായും തകർന്ന് റോഡിൽ വീണ നിലയിലാണ്​. കഴിഞ്ഞ മാസം മോട്ടോർ വെഹിക്കിൾ വാഹനവും കാറും കൂട്ടിയിടിച്ചിരുന്നു. അപകടങ്ങൾ ഏറെയും രാത്രി സമയങ്ങളിലാവുന്നതിനാൽ അപകടസാധ്യത കൂടുതലാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ പലതവണ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ജങ്​ഷനിൽ ഉണ്ടായിട്ടുള്ളത്.നാലു ഭാഗങ്ങളിൽ നിന്നും ഒരേസമയം അമിതവേഗത്തിൽ വാഹനങ്ങൾ ജങ്​ഷനിൽ എത്തുമ്പോഴാണ് അപകടമുണ്ടാകുന്നത്. നിരവധി അപകടങ്ങൾ ഉണ്ടായതിനെ തുടർന്ന് റോഡിൽ ഹമ്പ്​ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് മേഖല, ശാഖ കമ്മിറ്റികൾ കലക്​ടറടക്കമുള്ള മേലാധികാരികൾക്ക് നിവേദനങ്ങൾ നൽകിയിരുന്നു. എന്നാൽ, നടപടി കൈക്കൊള്ളാൻ അധികൃതർ തയാറായില്ല. ടൗണിലെ വ്യാപാരികളും നേരത്തേ തന്നെ ഈ ആവശ്യം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ അപകടം കൂടി ആയതോടെ വ്യാപാരികളിലും നാട്ടുകാരിലും പ്രതിഷേധം ശക്​തമായി. ജങ്​ഷനിലെ തലശ്ശേരി ഭാഗത്തേക്കുള്ള റോഡിലും ചാലോട് ഭാഗത്തേക്കുള്ള റോഡിലും ഉടൻ ഹമ്പ്​ നിർമിക്കണമെന്ന്​​ വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story