Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2020 11:58 PM GMT Updated On
date_range 21 Aug 2020 11:58 PM GMTമാഹി പെട്രോൾ പമ്പ് ജീവനക്കാർക്ക് മുൻ വർഷത്തെ ബോണസ് തന്നെ
text_fieldsbookmark_border
മാഹി പെട്രോൾ പമ്പ് ജീവനക്കാർക്ക് മുൻ വർഷത്തെ ബോണസ് തന്നെ മാഹി: മേഖലയിലെ പെട്രോൾ പമ്പ് ജീവനക്കാർക്ക് കഴിഞ്ഞ വർഷം നൽകിയ അതേ തുക തന്നെ ഓണം ബോണസായി വിതരണം ചെയ്യാൻ തീരുമാനമായി. മാഹിയിൽ ലേബർ ഓഫിസർ തസ്തികയിൽ ഉദ്യോഗസ്ഥൻ ഇല്ലാത്തതിനാൽ തൊഴിലാളി യൂനിയൻ നേതാക്കൾ പമ്പുടമകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. 25 നകം ബോണസ് വിതരണം ചെയ്യണമെന്ന് യൂനിയൻ നേതാക്കൾ ആവശ്യപ്പെട്ടു. മാഹി പെട്രോൾ പമ്പ് ഡീലേഴ്സ് അസോസിയേഷൻ പ്രസിഡൻറ് പി.എൻ. ഗണേശൻ, സെക്രട്ടറി കെ. സുജിത്ത്, ട്രേഡ് യൂനിയൻ നേതാക്കളായ എ. പ്രേമരാജൻ (സി.ഐ.ടി.യു), കെ. മോഹനൻ (ഐ.എൻ.ടി.യു.സി), കെ.പി. ജ്യോതിർ മനോജ് (ബി.എം.എസ്) എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. 15 പമ്പുകളിലായി സ്ത്രീ തൊഴിലാളികളടക്കം 300 ജീവനക്കാരാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story