Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപച്ചക്കറി ലോറിയിൽ...

പച്ചക്കറി ലോറിയിൽ കടത്തിയ ഈട്ടിമരം പിടികൂടി

text_fields
bookmark_border
പച്ചക്കറി ലോറിയിൽ കടത്തിയ ഈട്ടിമരം പിടികൂടി irt maram iritty പച്ചക്കറി ലോറിയിൽ കടത്തുകയായിരുന്ന ഈട്ടിമരം മാക്കൂട്ടം ചെക്ക്പോസ്​റ്റിൽ ഫോറസ്​റ്റ് അധികൃതർ പരിശോധിക്കുന്നു ഇരിട്ടി: കർണാടകയിൽ നിന്ന്​ മാക്കൂട്ടം ചുരം വഴി ഇരിട്ടിയിലേക്ക് പച്ചക്കറി ലോറിയിൽ കടത്തുകയായിരുന്ന ഈട്ടിമരം കർണാടക വനം വകുപ്പ് പിടികൂടി. ലോറി ഓടിച്ചിരുന്ന ഇരിട്ടി കീഴൂർകുന്ന് സ്വദേശി സുരേഷ് ബാബുവിനെ (42 ) മാക്കൂട്ടം ഡെപ്യൂട്ടി റേഞ്ചർ എച്ച്.ബി. ഉമേഷി​ൻെറ നേതൃത്വത്തിലുള്ള സംഘം അറസ്​റ്റ് ചെയ്​തു. ​വെള്ളിയാഴ്​ച രാവിലെ എട്ടു മണിയോടെ പെരുമ്പാടി വഴി ഇരിട്ടിയിലേക്ക് വരുകയായിരുന്ന പച്ചക്കറി കയറ്റിയ ലോറി മാക്കൂട്ടം ചെക്ക്പോസ്​റ്റിൽ സംശയം തോന്നി പരിശോധിക്കുന്നതിനിടെ മരം കണ്ടെത്തുകയായിരുന്നു. ഹുൻസൂറിൽ നിന്നും പച്ചക്കറി കയറ്റി തിത്തിമത്തിയിൽ നിന്നാണ് മരം ലോറിയിൽ കയറ്റിയത് എന്നാണ് പ്രതി മൊഴി നൽകിയത്. നാലു​ ലക്ഷം രൂപ വിലവരുന്ന 13 കഷണം മരമാണ് ലോറിയിൽ ഉണ്ടായിരുന്നത്. വീരാജ്പേട്ട ഗവ. ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്​തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story