Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദുരിതങ്ങള്‍ക്കിടയിലും...

ദുരിതങ്ങള്‍ക്കിടയിലും ഇന്ന് അത്തം; പത്താം നാള്‍ തിരുവോണം

text_fields
bookmark_border
കണ്ണൂര്‍: കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിക്കിടയിലും ഇന്ന് അത്തം പിറക്കുന്നു. ഇനി പത്താംനാള്‍ പ്രതീക്ഷയുടെ തിരുവോണം. പരസ്​പരം കണാതെ പരമാവധി ജനങ്ങള്‍ ജീവിക്കാന്‍ പഠിച്ചു തുടങ്ങിയ കാലത്താണ് നന്മയുടെ ഗതകാലം അയവിറക്കുന്ന ഓണക്കാലം എത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷവും പ്രളയം ഓണാഘോഷം ഉള്‍പ്പെടെ മുഴുവന്‍ ആഘോഷങ്ങളും വെള്ളത്തില്‍ ഒഴുക്കിക്കളയുകയായിരുന്നു. സഹോദരങ്ങളോട്​ ഐക്യദാര്‍ഢ്യം പുലർത്തി പ്രളയം ബാധിക്കാത്ത ജില്ലകളിലെ ജനങ്ങളും ആഘോഷത്തി​ൻെറ പൊലിമ ഒഴിവാക്കിയിരുന്നു. എന്നാല്‍, ഇത്തവണ പ്രളയത്തിനു മുമ്പ്​ എത്തിയത് കോവിഡ് എന്ന മഹാമാരിയായിരുന്നു. ഈ മഹാമാരിയില്‍ ഉലയാന്‍ തുടങ്ങിയ ജനജീവിതം എപ്പോള്‍ സാധാരണ നിലയില്‍ ആകുമെന്ന് പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥക്കിടയിലാണ് ഒരോണക്കാലം കൂടിയെത്തിയത്. പട്ടിണിയും പരിവട്ടങ്ങളുമൊന്നും ഒരിക്കലും ഓണാഘോഷത്തിന് വിലങ്ങുതടിയായിരുന്നില്ല. എന്നാല്‍, ഇത്തവണ സാമ്പത്തിക പ്രതിസന്ധി കാരണം നടുവൊടിഞ്ഞ ജനതക്കിടയിലേക്കാണ് ഓണത്തി​ൻെറ പ്രതീക്ഷയുടെ പുലരി പ്രകാശം വിടര്‍ത്തുന്നത്. ഏതു പ്രതിസന്ധിയിലും ആഘോഷങ്ങള്‍ കൈവിടാത്ത മലയാളിക്ക് ഈ തിരുവോണക്കാലവും കൈവിടാനാവില്ല. ആഘോഷങ്ങള്‍ വീടുകള്‍ക്കുള്ളില്‍ ആക്കണമെന്ന്‌ സര്‍ക്കാറും മുഖ്യമന്ത്രിയും ഉണര്‍ത്തിയിട്ടുണ്ട്. കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിലാണിത്. ഈ ഉണര്‍ത്തലുകള്‍ മുറുകെ പിടിച്ച് വരവേല്‍ക്കാം ഈ ഓണക്കാലത്തെക്കൂടി. പൂക്കളം തീര്‍ക്കാം പൂവിളികളില്ലാതെ. ..................................... മട്ടന്നൂര്‍ സുരേന്ദ്രന്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story