Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2020 11:58 PM GMT Updated On
date_range 2020-08-20T05:28:03+05:30പാപ്പിനിശ്ശേരിയിൽ കനത്ത ജാഗ്രത
text_fieldsകീച്ചേരി-അഞ്ചാംപീടിക റോഡ് ഇരുഭാഗത്തും വാഹനങ്ങൾ നിരയായി നിൽക്കുമ്പോഴാണ് പൊലീസ് അടച്ചതിൽ പ്രതിഷേധം പാപ്പിനിശ്ശേരി: കോവിഡ് സമ്പർക്ക വ്യാപന ഭീതി നിൽക്കുന്നതിനിടെ പാപ്പിനിശ്ശേരി പഞ്ചായത്തിലെ ഒമ്പതു വാർഡുകൾ അടച്ചിട്ടു. ബുധനാഴ്ച രാവിലെ 10ന് ശേഷമാണ് പഞ്ചായത്തിലെയും സമീപത്തെ കല്യാശ്ശേരി പഞ്ചായത്തിലെയും പ്രധാന റോഡുകൾ അടച്ചിട്ടത്. പാപ്പിനിശ്ശേരിയിലെ രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, 12, 13, 14, 18 വാർഡുകളാണ് പൂർണമായി അടച്ചിട്ടത്. ഇതോടൊപ്പം മറ്റ് വാർഡുകളിൽകൂടി പോകുന്ന റോഡുകളും പൊലീസ് അടച്ചിട്ടുണ്ട്. നിരവധി ബസുകൾ സർവിസ് നടത്തുന്ന കീച്ചേരി-അഞ്ചാംപീടിക റോഡ് ഇരുഭാഗത്തും വാഹനങ്ങൾ നിരയായി നിൽക്കുമ്പോഴാണ് ബുധനാഴ്ച ഉച്ചയോടെ അടച്ചത്. അടച്ചിടുമ്പോൾ ഇരുഭാഗത്തും ഉണ്ടായ വാഹനങ്ങളെ പോലും പോകാൻ പൊലീസ് അനുവദിക്കാത്തത് പ്രതിഷേധത്തിനും ഇടയാക്കി. പാപ്പിനിശ്ശേരി ഗേറ്റ് -പാളിയത്ത് വളപ്പ് റോഡ്, വേളാപുരം- പഴഞ്ചിറ റോഡ്, ഇരിണാവ് -ധർമ കിണർ റോഡ് തുടങ്ങി ഒട്ടുമിക്ക പ്രധാന റോഡുകളും അടച്ചിട്ടു. വ്യാപാര സ്ഥാപനങ്ങൾ നാലു ദിവസമായി അടച്ചിട്ടപ്പോൾ അവശ്യസാധനങ്ങൾ പോലും ലഭിക്കാത്ത അവസ്ഥ ജനങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്. പ്രദേശത്തെ സഹകരണ സ്റ്റോറുകൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങൾ വഴി വാതിൽപ്പടി വിതരണ സംവിധാനത്തിനുള്ള അനുമതി അധികൃതർ നൽകണമെന്ന ആവശ്യവും ജനങ്ങളുടെ ഭാഗത്തുനിന്ന് ഉയർന്നിട്ടുണ്ട്. photo must
Next Story