Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2020 11:58 PM GMT Updated On
date_range 18 Aug 2020 11:58 PM GMTവരുമാന സർട്ടിഫിക്കറ്റിന് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
മാഹി: മാഹി മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധന നിരോധന കാലത്ത് ലഭിക്കേണ്ട ധനസഹായത്തിൻെറ വരുമാന പരിധി രണ്ടു ലക്ഷമാക്കി നിജപ്പെടുത്തിയ സാഹചര്യത്തിൽ വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതിന് മാഹി ഫിഷർമെൻ കമ്യൂണിറ്റി ഹാളിൽ 19 മുതൽ ക്യാമ്പ് സംഘടിപ്പിക്കും. അർഹരായവർക്ക് റേഷൻ കാർഡിൻെറ അവസാന നമ്പർ പ്രകാരം 19 മുതൽ 22 വരെ രാവിലെ 9.30 മുതൽ ഒരുമണി വരെയും ഉച്ച 2.30 മുതൽ 5.30 വരെയുമുള്ള ക്യാമ്പിൽ അപേക്ഷ നൽകാം. റേഷൻ കാർഡ്, ഐ.ഡി കാർഡ്, ആധാർ കാർഡ്, മത്സ്യത്തൊഴിലാളി സഹകരണ സംഘം കാർഡ് എന്നിവ സഹിതമാണ് അപേക്ഷ നൽകേണ്ടത്. 19ന് പൂജ്യം, 20ന് 2, 3, 4, 21ന് 5, 6, 7, 22ന് 8, 9 എന്നീ നമ്പറുകളിൽ അവസാനിക്കുന്നവർ അതത് ദിവസം ഫിഷറീസ് ഓഫിസിൽ എത്തണമെന്ന് ഫിഷറീസ് അസി. ഡയറക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story