Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2020 11:58 PM GMT Updated On
date_range 2020-08-18T05:28:29+05:30വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം വർധിപ്പിക്കണം –ചേംബർ
text_fieldsകണ്ണൂർ: ഓണാഘോഷത്തിൻെറ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിലെ തിരക്ക് ക്രമീകരിക്കാൻ സമയക്രമങ്ങളിൽ ചില വിട്ടുവീഴ്ച ചെയ്യണമെന്ന് നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് ആവശ്യപ്പെട്ടു. അഞ്ചുവരെ അനുവദിച്ച സമയം ഏഴു വരെ നീട്ടണം. ഞാറാഴ്ചകളിലും സ്ഥാപനം തുറക്കാനുള്ള അനുമതിയും നൽകണമെന്ന് ആവശ്യപ്പെട്ടു. സ്ഥാപനത്തിൽ കോവിഡ് സ്‌ഥിരീകരിക്കപ്പെട്ട രോഗി എത്തിയതായി കണ്ടെത്തിയാൽ ആ സമയത്ത് ജോലിയിലില്ലാത്ത മറ്റ് ജീവനക്കാരെവെച്ച്, അണു നശീകരണം നടത്തിയ ശേഷം തുറക്കാനുള്ള അനുമതിയും നൽകണമെന്ന് ജില്ല കലക്ടർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്, ഡിവൈ.എസ്.പി എന്നിവർക്ക് നൽകിയ നിവേദനത്തിൽ ചേംബർ ഭാരവാഹികൾ അഭ്യർഥിച്ചു. ചേംബർ പ്രസിഡൻറ് വിനോദ് നാരായണൻ, ഹനീഷ് കെ. വാണിയങ്കണ്ടി, കെ. നാരായണൻ കുട്ടി എന്നിവരാണ് നിവേദനം നൽകിയത്.
Next Story