Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2020 11:58 PM GMT Updated On
date_range 2020-08-18T05:28:27+05:30കർഷകരോഷവുമായി സ്വതന്ത്ര കർഷക സംഘം
text_fieldsകണ്ണൂർ: കർഷക ദിനത്തിൽ സ്വതന്ത്ര കർഷക സംഘം സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച കർഷകരോഷം സമരം ജില്ലയിൽ വിവിധയിടങ്ങളിലായി നടത്തി. മണ്ഡലങ്ങളിൽ കർഷകർ ഗൃഹാങ്കണങ്ങളിലും കൃഷിയിടങ്ങളിലും ബാനറുകൾ ഉയർത്തിയായിരുന്നു സമരം. മുഖ്യമന്ത്രിക്കും കൃഷി വകുപ്പ് മന്ത്രിക്കും നിവേദനങ്ങൾ അയക്കുകയും ചെയ്തു. കണ്ണൂർ മണ്ഡലത്തിൽ ജില്ല പ്രസിഡൻറ് കെ. കുഞ്ഞിമാമു, അഹ്മദ് മാണിയൂർ, പി.പി. മഹ് മൂദ് എന്നിവർ നേതൃത്വം നൽകി. പയ്യന്നൂരിൽ പി.കെ. അബ്ദുൽ ഖാദർ മൗലവി, വി.കെ.പി. ഇസ്മയിൽ എന്നിവർ നേതൃത്വം നൽകി. തളിപ്പറമ്പിൽ പി.എം. അബ്ദുൽ അസീസ് ഹാജി, എം.സി. ഇബ്രാഹിം ഹാജി, ടി.വി. ഹസൈനാർ എന്നിവരും തലശ്ശേരിയിൽ പി. അബ്ദു റഹിമാൻ, കൂത്തുപറമ്പിൽ പി.കെ. അബ്ദുല്ല ഹാജി, ഇരിക്കൂറിൽ പി.ടി. മുഹമ്മദ്, അബ്ദുൽ കരീം എന്നിവരും നേതൃത്വം നൽകി.
Next Story