Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Aug 2020 11:58 PM GMT Updated On
date_range 16 Aug 2020 11:58 PM GMTസ്വാതന്ത്ര്യ ദിനാഘോഷം
text_fieldsbookmark_border
പാനൂർ: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയുടെ ഭാഗമായി കടവത്തൂർ മേഖലയിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ഖാദി വസ്ത്രം നൽകി ആദരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. സാജു വിതരണം നടത്തി. കല്ലിക്കണ്ടി എൻ.എ.എം കോളജിൽ പ്രിൻസിപ്പൽ ഇൻചാർജ് ഡോ. എം.കെ. മധുസൂദനൻ പതാക ഉയർത്തി. കോളജ് എൻ.സി.സിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി ഓൺലൈൻ വഴി പ്രിൻസിപ്പൽ ഡോ. കെ.കെ. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. എൻ.സി.സി ഓഫിസർ ലഫ്റ്റനൻറ് എ.പി. ഷമീർ അധ്യക്ഷത വഹിച്ചു. പാനൂർ പി.ആർ ലൈബ്രറി, പ്രിസം പാനൂർ എന്നിവയുടെ അഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന സ്മൃതി സദസ്സ് സംഘടിപ്പിച്ചു. മുൻ മന്ത്രി കെ.പി. മോഹനൻ പതാകയുയർത്തി. മൊകേരി സുഹൃദ്ജന വായനശാല ആൻഡ് ഗ്രന്ഥാലയം സ്വാതന്ത്ര്യദിനം ആചരിച്ചു. പ്രസിഡൻറ് കെ. കുമാരൻ പതാകയുയർത്തി. വോയ്സ് ഓഫ് തെക്കുമുറി വാട്സ്ആപ് കൂട്ടായ്മ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നല്ലൂർ ഇസ്മായിൽ മാസ്റ്റർ ദേശീയപതാക ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story