Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2020 11:58 PM GMT Updated On
date_range 12 Aug 2020 11:58 PM GMTഇ-മാഗസിന് പ്രകാശനം
text_fieldsbookmark_border
വളപട്ടണം: വളപട്ടണം ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തിൽ കോവിഡ്കാല ഓണ്‍ലൈന്‍ വേദിയായ ക്രിയേറ്റിവ് ഹോം വാട്സ്ആപ് ഗ്രൂപ്പില്‍ കുട്ടികള്‍ തയാറാക്കിയ ഇ–മാഗസിൻെറ പ്രകാശനവും ഹിരോഷിമ–നാഗസാക്കി അനുസ്മരണവും സംഘടിപ്പിച്ചു. 'മഞ്ഞുതുള്ളികള്‍' മാസികയുടെ പ്രകാശനം ശിഹാബുദ്ദീന് പൊയ്ത്തുംകടവ് നിർവഹിച്ചു. ബാലവേദിയുടെ ലിറ്റില്‍ സ്റ്റാര്‍സ് ടീമാണ് മാസിക തയാറാക്കിയത്. ഹിരോഷിമ -നാഗസാക്കി അനുസ്മരണം ലൈബ്രറി കൗണ്‍സില്‍ ജില്ല സെക്രട്ടറി പി.കെ. വിജയന് നിര്‍വഹിച്ചു. ഇ–മാഗസിന് പ്രകാശനത്തിന് ബാലവേദി ലിറ്റിൽ സ്റ്റാര്‍സ് ടീം ലീഡര്‍ റബിഅ അബ്ദുല്ല നേതൃത്വം നൽകി. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അജ്ന പർവീണ്‍ മോഡറേറ്ററായി. ബാലവേദി പ്രവര്‍ത്തകരായ ഇലാൻ ഫൈറസ്, നിയ, പി.ടി. സാനിയ, എഴുത്തുകാരി രജനി വെള്ളോറ എന്നിവര്‍ സംസാരിച്ചു. ബാലവേദി അംഗം ജസല്ഫാരി റിയാസ് തയാറാക്കിയ യുദ്ധത്തിനെതിരെയുള്ള വിഡിയോ ഓൺലൈനായി പ്രദര്‍ശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story