Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 7:40 PM GMT Updated On
date_range 5 July 2020 7:40 PM GMTബേക്കറി സാധനങ്ങള്‍ക്കൊപ്പം ഓട്ടോയില്‍ പാന്‍ മസാലയും
text_fieldsbookmark_border
കുമ്പള: എത്തിച്ച് വിൽപന നടത്താൻ ശ്രമിച്ച ബേക്കറി വിതരണക്കാരൻ അറസ്റ്റിൽ. പാന്‍മസാല കടത്താന്‍ ഉപയോഗിച്ച ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തു. മംഗൽപാടി ജനപ്രിയ ബസ്സ്റ്റോപ്പിന് സമീപത്തെ വിജയനെ (49)യാണ് പാന്‍മസാലയുമായി കുമ്പള എസ്.ഐ സന്തോഷ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ജനപ്രിയ ബസ് സ്റ്റോപ്പിനടുത്തുള്ള ബേക്കറിക്കു സമീപം ബേക്കറി സാധനങ്ങള്‍ ഇറക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. പാന്‍മസാല വിതരണ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് വിവരം. 12000 പാക്കറ്റ് പാൻ മസാലകളാണ് പിടികൂടിയത്. കഴിഞ്ഞയാഴ്ച കയ്യാറിലെ ഒരു ബേക്കറിക്കടയിൽനിന്ന് പാൻമസാല ശേഖരം പിടിച്ചെടുത്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥരായ പ്രതീഷ് ഗോപാല്‍, രൂപേഷ് എന്നിവരും എസ്.ഐ സന്തോഷിനൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story