Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎയിംസ്‌ കാസർകോട്:...

എയിംസ്‌ കാസർകോട്: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കനിയണം

text_fields
bookmark_border
ഉദുമ: ജില്ലയിലെ ആരോഗ്യ പിന്നാക്കാവസ്ഥ കണക്കിലെടുത്ത് എയിംസ്‌ കാസർകോട് അനുവദിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപടികൾ കൈക്കൊള്ളണമെന്ന് പാലക്കുന്ന് വെറ്ററൻസ് ആവശ്യപ്പെട്ടു. പ്രസിഡൻറ്​ കെ.ബി. അബ്​ദുൽ കാദർ അധ്യക്ഷത വഹിച്ചു. പാലക്കുന്നിൽ കുട്ടി, സി.എച്ച്. രാജേന്ദ്രൻ, രാമചന്ദ്രൻ പുഴക്കര, കെ.വി. ഗോപിനാഥൻ, പി. ബാലകൃഷ്ണൻ നായർ, അബ്​ദുൽ സത്താർ കണ്ണംകുളം എന്നിവർ സംസാരിച്ചു. ഔഷധ വൃക്ഷത്തൈകൾ നട്ടു ഉദുമ: ബാര മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ ഉപവനം പദ്ധതിയുടെ ഭാഗമായി ക്ഷേത്ര വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നൂറോളം ഔഷധ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. ക്ഷേത്ര ഭരണസമിതി പ്രസിഡൻറ്​ എം. കുഞ്ഞിക്കണ്ണൻ നായർ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ സി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. കൃഷ്ണൻ, അഡ്മിൻ രാധാകൃഷ്ണൻ മുക്കുന്നോത്ത്, മേൽശാന്തി മഹാബലേശ്വര ഭട്ട്, വൈസ് പ്രസിഡൻറ്​ എ.വി. ഹരിഹരസുധൻ, പരിസ്ഥിതി പ്രവർത്തകൻ പി.വി. ദിവാകരൻ എന്നിവർ സംസാരിച്ചു. പടം: UDU_Vrikshathai Bara mukkunnoth ബാര മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ ഔഷധ വൃക്ഷത്തൈ നടൽ എം. കുഞ്ഞിക്കണ്ണൻ നായർ ഉദ്‌ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story