Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2020 7:50 PM GMT Updated On
date_range 2 July 2020 7:50 PM GMTപഠനം മുടങ്ങാതിരിക്കാൻ എസ്.എസ്.എൽ.സി ബാച്ച് കൂട്ടായ്മ
text_fieldsbookmark_border
ചെർക്കള: ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ചെർക്കള ഗവ. ഹൈസ്കൂൾ 1993-94 ബാച്ച് പൂർവ വിദ്യാർഥി കൂട്ടായ്മയായ 'യു ടേൺ' എന്ന പേരിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കി. വെളിച്ചമെത്തിക്കാൻ കെ.എസ്.ഇ.ബി ചെർക്കള സെക്ഷനും സഹായിച്ചു. പൊടിപ്പള്ളം, ബംബ്രാണി നഗർ, ബാലടുക്കം പ്രദേശങ്ങളിലെ വിദ്യാർഥിനികൾക്ക് വേണ്ടിയാണ് കൂട്ടായ്മ. മുസ്ലിം ലീഗ് കാസർകോട് മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെർക്കള ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സുഫൈജ മുനീർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽകാദർ, ഷുക്കൂർ ചെർക്കളം, ഹസൈനാർ ബദ്രിയ, നാസർ ചായിൻറടി, സലാം ചെർക്കള, സുബൈർ ഇന്ദിരനഗർ, മുസ്തഫ ബാലടുക്കം, കൈസി ചെർക്കള, ശരീഫ് ചെർക്കള, സെമീർ തെക്കിൽ, സജ്ന, തങ്കമണി, ഉമൈബാൻ, ജർമൻ മുഹമ്മദ് കുഞ്ഞി, അഷ്റഫ് അംതു, യു ടേൺ പ്രതിനിധികളായ ഉസ്മാൻ, ശരീഫ് മദീന പൊടിപ്പള്ളം, ഖാദർ ചെർക്കള, അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. യു ടേൺ ചെയർമാൻ മുനീർ പി. ചെർക്കള സ്വാഗതവും ജനറൽ കൺവീനർ രാജേഷ് പാടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story