Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതളിപ്പറമ്പ് മണ്ഡലം...

തളിപ്പറമ്പ് മണ്ഡലം പദ്ധതിരേഖ പ്രകാശനം ചെയ്തു

text_fields
bookmark_border
തളിപ്പറമ്പ് മണ്ഡലം പദ്ധതിരേഖ പ്രകാശനം ചെയ്തു
cancel
തളിപ്പറമ്പ്: മണ്ഡലത്തിൽ നടപ്പാക്കിയ സമഗ്രപദ്ധതികളുടെ രേഖ 'ഒരുമിച്ച് ഒരുവർഷം' ചലച്ചിത്ര സംവിധായകൻ ഷെറി ഗോവിന്ദന് കൈമാറി മന്ത്രി എം.വി. ഗോവിന്ദൻ പ്രകാശനം ചെയ്തു. കഴിഞ്ഞ ഒരുവർഷം നടപ്പിലാക്കിയ പദ്ധതികളുടെയും അതിന്റെ തുടർപ്രവർത്തനങ്ങളുടെയും വിവരങ്ങളാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചത്. വികസനപ്രവർത്തനങ്ങൾ പൂർണതയിലെത്തിക്കാൻ കഴിഞ്ഞ ഒരുവർഷം നടപ്പിലാക്കിയ പദ്ധതികൾ വിലയിരുത്തി കൂട്ടായ്മയോടെ മുന്നോട്ടുപോകണമെന്ന് മന്ത്രി പറഞ്ഞു. ഡിസംബറിൽ തളിപ്പറമ്പ് മണ്ഡലത്തെ പൂർണമായി ഉൾക്കൊള്ളിച്ച് തളിപ്പറമ്പ് ഫെസ്റ്റ് സംഘടിപ്പിക്കും. ഇതിന്റെ സംഘാടകസമിതി യോഗം സെപ്റ്റംബർ 10ന് ധർമശാലയിൽ നടക്കും. കല, കായികം, സാംസ്കാരികം എന്നീ രംഗങ്ങളിൽ വിവിധ പരിപാടികൾ മണ്ഡലത്തിലെ വിവിധകേന്ദ്രങ്ങളിൽ നടത്താനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എം. കൃഷ്ണൻ, കെ. സന്തോഷ്, വേലിക്കാത്ത് രാഘവൻ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story