Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൗൺസിൽ ഹാൾ ഉദ്ഘാടനം

കൗൺസിൽ ഹാൾ ഉദ്ഘാടനം

text_fields
bookmark_border
ഇരിട്ടി: പഞ്ചായത്തിൽനിന്ന് നഗരഭരണത്തിലേക്ക് മാറിയ ശേഷം സ്ഥലപരിമിതി മൂലം വീർപ്പുമുട്ടുന്ന ഇരിട്ടി നഗരസഭക്ക് ആശ്വാസമായി പുതിയ കൗൺസിൽ ഹാളും അനുബന്ധ ഓഫിസുകൾക്കുമായി ഓഫിസിന്റെ രണ്ടാം നിലയുടെ നിർമാണം പൂർത്തിയായി. നഗരസഭ കൗൺസിൽ യോഗത്തിനും സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരുടെ ഓഫിസുകൾക്കുമായി ഒരുക്കിയ സൗകര്യം ശനിയാഴ്ച വൈകീട്ട് 4.30ന് മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. അനുബന്ധ ഓഫിസുകൾ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. നഗരസഭയുടെ 2019-20, 21-22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 52 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ സൗകര്യം ഒരുക്കിയതെന്ന് നഗരസഭ ചെയർപേഴ്‌സൻ കെ. ശ്രീലത വാർത്തസമ്മേളനത്തിൽ പറഞ്ഞു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ കെ. സുരേഷ്, എ.കെ. രവീന്ദ്രൻ, കെ. സോയ, കൗൺസിലർമാരായ പി. ബഷീർ, വി.പി. അബ്ദുൽ റഷീദ്, യു.കെ. ഫാത്തിമ, സി. ബിന്ദു, പി. സീനത്ത്, അസി. എൻജിനീയർ കെ. സ്വരൂപ്, സൂപ്രണ്ട് കെ.സി. ദീപ എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story