Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകരിമ്പം തോട്ടത്തിൽ...

കരിമ്പം തോട്ടത്തിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി തുടങ്ങി

text_fields
bookmark_border
തളിപ്പറമ്പ്: സംസ്ഥാന ഹോൾട്ടികൾചർ മിഷന്റെ സഹകരണത്തോടെ കരിമ്പത്തെ ജില്ല കൃഷിത്തോട്ടത്തിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി തുടങ്ങി. നടീൽ ഉത്സവം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. റോയൽ റെഡ് ഇനത്തിലുള്ള അറുന്നൂറോളം ചെടികളാണ് ആദ്യഘട്ടത്തിൽ കൃഷി ചെയ്യുന്നത്. ഒരുവർഷം കൊണ്ട് വിളവെടുപ്പ് നടത്താൻ സാധിക്കും. പഴങ്ങളും ചെടികളും ആവശ്യക്കാർക്ക് വിൽക്കാൻ ഉദ്ദേശിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന ഹോൾട്ടികൾചർ മിഷൻ സാമ്പത്തിക സഹായം നൽകുന്നതാണ് പദ്ധതി. വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ യു. ശോഭ, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ എം.പി. അനൂപ്, ഇ.കെ. അജിമോൾ, സ്മിത ഹരിദാസ്, കൃഷി ഓഫിസർ പി. സതീശൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Show Full Article
TAGS:
Next Story