Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 12:11 AM GMT Updated On
date_range 3 Jun 2022 12:11 AM GMTകടവത്തൂരിൽ നാടൻ ബോംബുകൾ കണ്ടെടുത്തു
text_fieldsbookmark_border
പാനൂർ: കടവത്തൂരിൽ കൊളവല്ലൂർ പൊലീസ് നടത്തിയ പരിശോധനയിൽ ആറ് നാടൻ ബോംബുകൾ പിടികൂടി. നാറോൾ പീടികയിൽ കൂളിയിൽ ലീലയുടെ ആൾതാമസമില്ലാത്ത വീടിന്റെ സമീപത്തുനിന്നാണ് ബോംബുകൾ പിടികൂടിയത്. അടുക്കള ഭാഗത്ത് വിറകുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ. വീടും പരിസരവും വൃത്തിയാക്കാനെത്തിയവരാണ് ഇവ കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. എസ്.ഐമാരായ സുഭാഷ് ബാബു, പ്രദീഷ് എന്നിവർ സ്ഥലത്തെത്തി ബോംബുകൾ സ്റ്റേഷനിലേക്ക് മാറ്റി. ബോംബ് സ്ക്വാഡ് നിർവീര്യമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story