Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപാലപ്ലാവ്​ ആദിവാസി...

പാലപ്ലാവ്​ ആദിവാസി കോളനിയിൽ ബാംബുക്രാഫ്റ്റ് യൂനിറ്റിന്​ തുടക്കം

text_fields
bookmark_border
പാലപ്ലാവ്​ ആദിവാസി കോളനിയിൽ ബാംബുക്രാഫ്റ്റ് യൂനിറ്റിന്​ തുടക്കം
cancel


ഇ​ടു​ക്കി: ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ പാ​ല​പ്ലാ​വ് പ​ട്ടി​ക​വ​ര്‍ഗ കോ​ള​നി​യി​ല്‍ ആ​രം​ഭി​ച്ച ഉ​ണ​ര്‍വ് ബാം​ബു​ക്രാ​ഫ്റ്റ് യൂ​നി​െൻറ ഉ​ദ്ഘാ​ട​നം വി​ഡി​യോ കോ​ണ്‍ഫ​റ​ന്‍സി​ലൂ​ടെ മ​ന്ത്രി എ.​കെ. ബാ​ല​ന്‍ നി​ര്‍വ​ഹി​ച്ചു. പ​ട്ടി​ക​വ​ര്‍ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ സ്ഥി​രം തൊ​ഴി​ലി​നു​കൂ​ടി പ്രാ​ധാ​ന്യം ന​ല്‍കി​യാ​ണ് സ​ര്‍ക്കാ​ര്‍ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ര​മ്പ​ര്യ​കൃ​ഷി​ക്കും വ​ന​വി​ഭ​വ​ശേ​ഖ​ര​ണ​ത്തി​നും പു​റ​മെ സ്ഥി​ര​വ​രു​മാ​നം ല​ഭി​ക്കു​ന്ന തൊ​ഴി​ല്‍ നേ​ടാ​നും സ​ര്‍ക്കാ​ര്‍ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്നു​ണ്ട്. ഇ​തി​ന്​ പ​ട്ടി​ക​വ​ര്‍ഗ വി​ക​സ​ന വ​കു​പ്പ് വി​വി​ധ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​ന്ത്രി എം.​എം. മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ഷി അ​ഗ​സ്​​റ്റി​ൻ എം.​എ​ൽ.​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ഞ്ഞി​ക്കു​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​െൻറ പ​ദ്ധ​തി വി​ഹി​ത​ത്തി​ല്‍നി​ന്ന് 15 ല​ക്ഷം രൂ​പ​യും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍പെ​ടു​ത്തി 17 ല​ക്ഷം രൂ​പ​യും ചെ​ല​വ​ഴി​ച്ചാ​ണ് ബാം​ബു​ക്രാ​ഫ്റ്റ് യൂ​നി​റ്റി​െൻറ നി​ർ​മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ള​ട​ക്ക​മു​ള്ള ഭൗ​തി​ക​സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യ​ത്. പാ​ല​പ്ലാ​വ് കോ​ള​നി​യി​ലെ പ​രി​ശീ​ല​നം ല​ഭി​ച്ച 22 അം​ഗ​ങ്ങ​ളാ​ണ് പ്ര​വ​ര്‍ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. പ​ട്ടി​ക​വ​ര്‍ഗ വി​ഭാ​ഗ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ള്‍ നി​ര്‍മി​ച്ച ക​ണ്ണാ​ടി​പ്പാ​യ, കൊ​ട്ട, വ​ട്ടി, മു​റം, പ​ര​മ്പ്, ഓ​ഫി​സ് ഫ​യ​ലു​ക​ള്‍, ബാ​ഗു​ക​ള്‍ തു​ട​ങ്ങി​യ മു​ള ഉ​ല്‍പ​ന്ന​ങ്ങ​ളും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളും പ്ര​ദ​ര്‍ശി​പ്പി​ച്ചു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, ക​ഞ്ഞി​ക്കു​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ രാ​ജേ​ശ്വ​രി രാ​ജ​ന്‍, ജി​ല്ല സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ൻ​റ്​ റോ​മി​യോ സെ​ബാ​സ്​​റ്റ്യ​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം വി​ഷ്ണു കെ. ​ച​ന്ദ്ര​ന്‍, സി.​വി. വ​ര്‍ഗീ​സ്, സ​ന്തോ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. ബാം​ബു കോ​ര്‍പ​റേ​ഷ​ന്‍ എം.​ഡി എ.​എം. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, കെ.​വി. മു​ഹ​മ്മ​ദ് കു​ഞ്ഞി, ത്രി​ത​ല പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളാ​യ റാ​ണി ഷാ​ജി, പു​ഷ്പ ഗോ​പി, രാ​ജി ച​ന്ദ്ര​ന്‍, ടോ​മി കു​ന്നേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bamboo Craft unit
News Summary - Bamboo craft unit in tribal colony
Next Story