Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right100...

100 കുടുംബാരോഗ്യകേന്ദ്രത്തിൽ നേത്രപരിശോധന കേന്ദ്രങ്ങൾ

text_fields
bookmark_border
കൊച്ചി: ​ദേശീയ അന്ധത നിവാരണ യജ്ഞത്തി​ൻെറ ഭാഗമായി സംസ്ഥാനത്തെ ആരംഭിക്കും. ഒരു സൻെററിന്​ ഒരുലക്ഷം രൂപ എന്ന കണക്കിൽ നാഷനൽ ഹെൽത്ത്​ മിഷൻ (എൻ.എച്ച്​.എം) ഒരുകോടി രൂപ സംസ്ഥാനത്തിന്​ അനുവദിച്ചു. ഒരു സൻെററിൽ ആഴ്​ചയിൽ രണ്ടുദിവസം ഒരു നേത്രപരിശോധക​ൻെറ സേവനം ലഭ്യമാക്കുന്ന രീതിയിലായിരിക്കും സജ്ജീകരണം. 14 ജില്ലയിലായി 100 വിഷൻ ടെസ്​റ്റിങ്​ സൻെററുകൾ വരുന്നതോടെ ഗ്രാമീണമേഖലയിലെ സാധാരണക്കാർക്കും അത്​ ഗുണകരമാകും​. കാഴ്​ച പരിശോധിച്ച്​ കണ്ണട നിർ​േദശിക്കുക, കണ്ണി​​ൻെറ മർദം അളന്ന്​ ​ഗ്ലോക്കോമ നിർണയിക്കുക, തിമിരം കണ്ടെത്തി ശസ്​ത്രക്രിയക്ക്​ നിർ​േദശിക്കുക തുടങ്ങി സേവനങ്ങളാണ്​ ആരംഭിക്കാൻ പോകുന്ന വിഷൻ സൻെററുകൾ വഴി നടപ്പാക്കുക. സ്​കൂൾ കുട്ടികളിലെ നേത്രവൈകല്യങ്ങൾ കണ്ടെത്താനുള്ള ക്യാമ്പുകൾക്കും വിഷൻ സൻെററുകൾ നേതൃത്വം നൽകും. ഘട്ടംഘട്ടമായി എല്ലാ കുടുംബാരോഗ്യകേന്ദ്രത്തിലും നേത്രപരിശോധന കേന്ദ്രങ്ങൾ തുടങ്ങാനാണ്​ ആരോഗ്യവകുപ്പ്​ ലക്ഷ്യമിടുന്നത്​. ഇപ്പോൾ തുടങ്ങാൻ പോകുന്ന 100 എണ്ണത്തിൽ ഏറ്റവും കൂടുതൽ സൻെററുകൾ തൃശൂർ, കോഴിക്കോട്​, വയനാട്​ ജില്ലകളിലാണ്​, 10 വീതം​. കോട്ടയം ഒമ്പത്​, തിരുവനന്തപുരം ഏഴ്​, കൊല്ലം ആറ്​, പത്തനംതിട്ട അഞ്ച്​, ആലപ്പുഴ നാല്​, ഇടുക്കി അഞ്ച്​, എറണാകുളം അഞ്ച്​, പാലക്കാട്​ ആറ്​, മലപ്പുറം എട്ട്​, കണ്ണൂർ എട്ട്​, കാസർകോട്​​ ഏഴ്​ എന്നിങ്ങനെയാണ്​ മറ്റുജില്ലകളിലെ കണക്ക്​. അതേസമയം, നേത്രപരിശോധകരായ ഒപ്​ടോമെട്രിസ്​റ്റുകളുടെ കുറവ്​ പ്രതിസന്ധി സൃഷ്​ടിക്കുമെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു. എൻ.എച്ച്​.എം വഴി താൽക്കാലികക്കാരെ​െകാണ്ട്​ പ്രവർത്തനം മുന്നോട്ട്​ കൊണ്ടുപോകാനാണ്​ നിലവിൽ തീരുമാനം. എ. സക്കീർ ഹുസൈൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story