Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതളരുന്ന ടൂറിസം;...

തളരുന്ന ടൂറിസം; തകരുന്ന വ്യാപാരം (ലോക്കൽ പരമ്പര 3)

text_fields
bookmark_border
വിനോദസഞ്ചാരികളെ ലക്ഷ്യമാക്കിയാണ്​ ഈറ്റ െനയ്ത്ത് തൊഴിലാളികളുടെ ഉപജീവനം. കോവിഡ് വ്യാപനം ഈ മേഖലയെയും പ്രതിസന്ധിയിലാക്കി. ഈറ്റയിലും മുളയിലും നെയ്‌തെടുക്കുന്ന അലങ്കാര വസ്തുക്കളും കര്‍ട്ടനുകളും മറ്റും സഞ്ചാരികൾക്ക്​ പ്രിയപ്പെട്ടവയായതോടെ ഇവ നെയ്ത് വിറ്റാണ് തമിഴ് വംശജരായ കുടുംബങ്ങല്‍ ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. കോവിഡ് ഒന്നാംഘട്ടത്തില്‍ പിടച്ചുനിന്ന ഇവര്‍ രണ്ടാം തരംഗത്തിൽ വൻ പ്രതിസന്ധിയിലാണ്. അടിമാലി മച്ചിപ്ലാവ് പോസ്‌റ്റ്​ ഓഫിസ് ജങ്​ഷനിലാണ് ഈറ്റ നെയ്ത്ത് തൊഴിലാളികള്‍ കൂടുതൽ. പ്ലാസ്​റ്റിക് ഉൽപന്നങ്ങളുടെ കടന്നുകയറ്റത്തോടെ ഈറ്റ ഉൽപന്ന വിപണി പ്രതിസന്ധിയിലായപ്പോൾ വിനോദസഞ്ചാരികളാണ്​ ആശ്രയമായിരുന്നത്​. കൂടുതൽ തൊഴിലാളികൾ ഈ മേഖലയിലേക്ക് എത്തുന്നതിനിടെ കോവിഡ് വില്ലനായി. വൻതോതിൽ ആവശ്യക്കാര്‍ ഉണ്ടായിരുന്നപ്പോള്‍ ഇരുമ്പുപാലം മുതല്‍ അടിമാലി വരെ നൂറുകണക്കിന് തമിഴ് വംശജര്‍ തൊഴില്‍ തേടി എത്തി. എന്നാല്‍, പ്ലാസ്​റ്റിക് ഉപകരണങ്ങളുടെ കടന്നുകയറ്റത്തോടെ ഭൂരിഭാഗം പേരും ഈ മേഖല ഉപേക്ഷിച്ചു. പരമ്പരാഗത ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് ശ്രദ്ധയാകര്‍ഷിച്ച ശരവണനും സഹോദരന്‍ ഗണേശനും 30 വര്‍ഷത്തിലേറെയായി ഇവിടെ എത്തിയിട്ട്. ഇപ്പോഴത്തെ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന്​ ഇവർക്ക്​ ഒരു രൂപവുമില്ല. വീട്ടു​ചെലവിന് പോലും നിവൃത്തിയില്ലാതെ ആത്മഹത്യയുടെ വക്കിലാണ് പലരും‍. പുതുതലമുറക്ക്​ പരിചിതമല്ലാത്ത കൈത്തൊഴില്‍ ഉല്‍പന്നങ്ങളായ കുട്ട, വട്ടി, മുറം, പറക്കൊട്ട, പൂപ്പാത്രം, പൂക്കൂട എന്നിവക്കു പുറമെ പരിസ്ഥിതി സൗഹൃദ ബാംബു കര്‍ട്ടനുകളും ഇവർ നിര്‍മിക്കുന്നു. 10ാം വയസ്സില്‍ പരിശീലിച്ച കുലത്തൊഴില്‍ അന്യംനിന്ന് പോവുകയാണെങ്കിലും പാരമ്പര്യം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ഈ സഹോദരങ്ങൾ‍. വിനോദസഞ്ചാരികളെ ആശ്രയിച്ചാണ് ഇവരുടെ പ്രധാന വ്യാപാരം. ആറുമാസം മാത്രമാണ് ബിസിനസ് സീസൺ. വേനൽക്കാലത്ത് വനംവകുപ്പി​ൻെറ ഈറ്റശേഖരണത്തിലെ നിയന്ത്രങ്ങളും മറ്റും പ്രതിസന്ധി ഉണ്ടാക്കുന്നതായി തമിഴ്‌നാട് കോംബൈ സ്വദേശി ജയകൃഷ്ണന്‍ പറയുന്നു. നേരത്തേ ആദിവാസികളാണ് ഇവർക്ക്​ ഈറ്റ എത്തിച്ചിരുന്നത്. ഇപ്പോള്‍ വനത്തില്‍പോയി ഈറ്റ ശേഖരിക്കണം. പ്രതിസന്ധികള്‍ക്കിടയിലും ഇൗറ്റ നെയ്ത് ഉപജീവനമാർഗം കണ്ടെത്തുന്ന ഇവര്‍ക്ക് പറയാനുള്ളത്, പ്ലാസ്​റ്റിക്​ ഉൽപന്നങ്ങൾ നിരോധിക്കണമെന്നാണ്. തമിഴ്‌നാട്ടിലെ മധുര, തേനി, ഉദുമല്‍പേട്ട, ബോഡിമെട്ട് തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ളവരാണ്​ ഇവരെല്ലാം. റേഷന്‍കാര്‍ഡും വോട്ടും ഇവിടെയാണ്. ചില്ലിത്തോട് മേഖലയിലും ഈറ്റ നെയ്ത്ത് തൊഴിലാളികളുണ്ട്. ബാംബു കോർപറേഷനില്‍ ഈറ്റ വെട്ടിനല്‍കുന്ന തൊഴിലാളികളുമുണ്ട്. എന്നാല്‍, ഈ മേഖലയും നിശ്ചലമായി. ഇതോടെ ആയിരങ്ങളാണ് തൊഴിൽരഹിതരായത്​. (തുടരും) ചിത്രം TDL103 bamboo കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ഈറ്റ ഉൽപന്നങ്ങള്‍ വിൽപനക്കായി ഒരുക്കിവെച്ചിരിക്കുന്ന തമിഴ് കുടുംബം
Show Full Article
TAGS:
Next Story