Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightലോറി പിക്​അപ്...

ലോറി പിക്​അപ് വാനിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
ചെറുതോണി: ലോറി നിയന്ത്രണംവിട്ട് പിക്​അപ് വാനിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്​. പിക്​അപ് വാന്‍ പൂര്‍ണമായി തകർന്നു. തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചെറുതോണി പൊലീസ് സ്റ്റേഷന്​ സമീപമാണ് അപകടം. മൂലമറ്റത്തുനിന്ന്​ പഴയരിക്കണ്ടത്തിനുപോയ ലോറിയും വാഴത്തോപ്പില്‍നിന്ന്​ ലോഡുമായി കോടിക്കുളത്തിനുപോയ പിക്​അപ് വാനുമാണ്​ കൂട്ടിയിടിച്ചത്. പിക്​അപ് വാനിലിടിച്ച ലോറി 100 മീറ്റർ അകലെ കട്ടിങ്ങിലിടിച്ച് നിന്നു. അപകടത്തില്‍ പിക്​അപ് വാന്‍ ഡ്രൈവര്‍ ചുള്ളിക്കല്‍ സാലറ്റിനും (23), ഒപ്പമുണ്ടായിരുന്ന കുന്നക്കാട്ടുപറമ്പില്‍ ജോസിനുമാണ് പരിക്കേറ്റത്. ജോസിനെ പ്രാഥമിക ശിശ്രൂഷകള്‍ക്കുശേഷം വിട്ടയച്ചു. ഇടുക്കി പൊലീസ് മേല്‍നടപടി സ്വീകരിച്ചു. ക്യാപ്ഷന്‍ - TDL PIKUPVAN ചെറുതോണിയിൽ ലോറിയിടിച്ച് തകര്‍ന്ന പിക്​അപ് വാന്‍ റോഡിലെ കുഴി വാഹനയാത്രക്കാർക്ക് ഭീഷണി​ തൊടുപുഴ: റോഡിൽ രൂപംകൊണ്ട കുഴി വാഹനയാത്രക്കാർക്ക്​ ഭീഷണിയാകുന്നു. കാഞ്ഞിരമറ്റം-മങ്ങാട്ടുകവല ബൈപാസിൽ ന്യൂമാൻ കോളജിന്​ സമീപം കാരിക്കോടിന്​ തിരിയുന്ന ഭാഗത്താണ്​ കൂഴി രൂപപ്പെട്ടിരിക്കുന്നത്​. നൂറുകണക്കിന്​ വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണിത്​. മങ്ങാട്ടുകവല ഭാഗത്തുനിന്ന്​ നഗരത്തിലേക്ക്​ വരുന്ന വാഹനങ്ങൾ കുഴിയിൽ ചാടാതെ വെട്ടിക്കുമ്പോൾ പഴയ കോളജ്​ റോഡിലൂടെ വരുന്ന വാഹനങ്ങളുമായി ഉരസി അപകടങ്ങൾക്ക്​ ഇടയാക്കുന്നുണ്ട്​. അതേസമയം, ബൈപാസിലെ കുഴികൾ കഴിഞ്ഞമാസം പൊതുമരാമത്ത്​ വകുപ്പ്​ മിറ്റലും ടാർ മിശ്രിതവും ഇട്ട്​ താൽക്കാലികമായി അടച്ചെങ്കിലും ഈ കുഴി മാത്രം ഒന്നും ​ചെയ്തില്ല. ഇതിനിടെ നഗരത്തിലെ ബൈപാസുകൾ എല്ലാം റീടാർ ചെയ്യാൻ 5.5 കോടി രൂപ അനുവദിച്ചതായി ജനപ്രതിനിധികളും പൊതുമരാമത്ത്​ വകുപ്പും രണ്ടുമാസം മുമ്പ്​ അറിയിച്ചിരുന്നു. എന്നാൽ, അമ്പലം ബൈപാസ്​ മാത്രമാണ്​ റീ ടാർ ചെയ്തത്​. ഇനി മഴക്കാലം എത്തുന്നതോടെ നഗരത്തി​ലെ ബൈപാസുകളിലെ യാത്ര ദുരിതമായി മാറും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story