Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൂറുമാറ്റം; രാജകുമാരി...

കൂറുമാറ്റം; രാജകുമാരി പഞ്ചായത്ത് പ്രസിഡന്‍റിനെ അയോഗ്യയാക്കി

text_fields
bookmark_border
കൂറുമാറ്റം; രാജകുമാരി പഞ്ചായത്ത് പ്രസിഡന്‍റിനെ അയോഗ്യയാക്കി
cancel
അടിമാലി: രാജകുമാരി പഞ്ചായത്ത് പ്രസിഡന്‍റ്​ ടിസി ബിനുവിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അയോഗ്യയായി പ്രഖ്യാപിച്ചു. ആറുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും വിലക്കുണ്ട്. ഇതോടെ ടിസിക്ക്​​ പ്രസിഡന്‍റ്​ സ്ഥാനവും പഞ്ചായത്ത്​ അംഗത്വവും നഷ്ടമാകും. ഒമ്പത്​ അംഗങ്ങളുടെ പിന്തുണയുള്ള എല്‍.ഡി.എഫ് ഭരണത്തെ കമീഷൻ വിധി ബാധിക്കില്ല. മൂന്ന്​ അംഗങ്ങള്‍ മാത്രമാണ് യു.ഡി.എഫിനുള്ളത്. ഏറെക്കാലത്തിനു ശേഷമായിരുന്നു 2015ല്‍ രാജകുമാരി പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന് ലഭിച്ചത്. കോണ്‍ഗ്രസ് അഞ്ച്​, കേരള കോണ്‍ഗ്രസ് എം രണ്ട്​, സി.പി.എം -ആറ്​ എന്നിങ്ങനെയായിരുന്നു കക്ഷിനില. കോണ്‍ഗ്രസിലെ പി.ടി. എല്‍ദോക്ക്​ ആദ്യ മൂന്ന്​ വര്‍ഷവും തുടര്‍ന്ന് കേരള കോണ്‍ഗ്രസ് മാണി, ജോസഫ് വിഭാഗങ്ങള്‍ക്ക് ഓരോ വര്‍ഷവും പ്രസിഡന്‍റ്​ സ്ഥാനം നല്‍കാനായിരുന്നു യു.ഡി.എഫ് ധാരണ. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പത്താം വാര്‍ഡില്‍നിന്ന് വിജയിച്ച ടിസി ആദ്യത്തെ മൂന്ന്​ വര്‍ഷം ​വൈസ് പ്രസിഡന്‍റ്​ സ്ഥാനം വഹിച്ചു. ധാരണയനുസരിച്ച് പ്രസിഡന്‍റ്​ സ്ഥാനം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കേണ്ട ഘട്ടത്തില്‍ കേരള കോണ്‍ഗ്രസ് എം പ്രതിനിധി വര്‍ഗീസ് ആറ്റുപുറം രാജിവെച്ചു. തുടര്‍ന്ന് നടന്ന പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്‍റെ ആറ്​ അംഗങ്ങളുടെ പിന്തുണയോടെ ടിസി പ്രസിഡന്‍റാവുകയായിരുന്നു. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിയായി കുംഭപ്പാറ വാര്‍ഡില്‍നിന്ന് വിജയിച്ച ടിസി വീണ്ടും പ്രസിഡന്‍റായി. കൂറുമാറ്റ നിരോധനനിയമം അനുസരിച്ച് ടിസിയെ അയോഗ്യയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് 2019ല്‍ തന്നെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമീഷന്​ പരാതി നല്‍കിയിരുന്നു. എന്നാല്‍, കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നടപടി വൈകി. ടിസി പലതവണ ഹിയറിങ്ങില്‍നിന്ന്​ വിട്ടുനിൽക്കുകയും ചെയ്തു. തുടര്‍ന്ന് ആറുമാസം മുമ്പ്​ കോണ്‍ഗ്രസ് നേതാക്കള്‍ ഹൈകോടതിയെ സമീപിച്ചു. കൂറുമാറ്റ കേസ് മൂന്നുമാസത്തിനകം തീര്‍പ്പാക്കണമെന്ന് ഉത്തരവിട്ടു. കമീഷന്‍റെ അന്തിമ വിധിവരാന്‍ വൈകിയതോടെ കോടതിയലക്ഷ്യ ഹരജി നല്‍കി. കോടതിയലക്ഷ്യ നടപടികളിലേക്ക് കടക്കുമെന്ന് ഹൈകോടതി വാക്കാല്‍ പരാമര്‍ശം നടത്തിയതോടെയാണ് ഹിയറിങ് പൂര്‍ത്തിയാക്കി ടിസിയെ അയോഗ്യയായി പ്രഖ്യാപിച്ച്​ കമീഷന്‍റെ ഉത്തരവ് വന്നത്. അയോഗ്യയായിരിക്കെ രണ്ടരവര്‍ഷത്തോളം‍ ടിസി കൈപ്പറ്റിയ ആനുകൂല്യം തിരിച്ചുപിടിക്കണമെന്ന്​ ആവശ്യപ്പെട്ട് നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് രാജകുമാരി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ്​ പി.ടി. എല്‍ദോ പറഞ്ഞു. ‍ idl adi 9 president ചിത്രം - ടിസി ബിനു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story